തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ശേഷം ശബരിമല വിഷയത്തിൽ പ്രകോപന പരാമർശവുമായി ആലപ്പുഴയിലെ നിയുക്ത എംപി എഎം ആരിഫ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിചാരിച്ചിരുന്നേൽ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുമായിരുന്നെന്ന് ആരിഫ് പറഞ്ഞു.തെരഞ്ഞെടുപ്പിന് ശേഷം തലസ്ഥാനത്തെ മാദ്ധ്യമപ്രവത്തകരോട് സംസാരിക്കവെയാണ് ആരിഫ് വിവാദ പരാമർശം നടത്തിയത്. സിപിഎം തീരുമാനിച്ചിരുന്നെങ്കിൽ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുമായിരുന്നെന്നായിരുന്നു ആരിഫിന്റെ വാക്കുകൾ.
അതേസമയം ശബരിമലവിഷയത്തോടെ സംസ്ഥാനത്ത് ന്യൂനപക്ഷ ഏകീകരണം ഉണ്ടായെന്നും ഇത് സിപിഎമ്മിന് തിരിച്ചടി ആയെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയം സംസ്ഥാനത്തിനകത്തും പുറത്തും വൻ ചർച്ചയാകുകയും തെരഞ്ഞെടുപ്പിൽ ഉയർത്തപ്പെട്ടതിനും പിന്നാലെയാണ് ആരിഫ് വിവാദപ്രസ്ഥാവനയുമായി രംഗത്തെത്തിയത്. എസ്ഫ്ഐ, ഡിവൈഎഫ് ഐ എന്നീ യുവജനസംഘടനകളിലെ യുവതികളെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിചാരിച്ചിരുന്നെങ്കിൽ ശബരിമലയിൽ പ്രവേശിപ്പിക്കുമായിരുന്നു.
ഇതിന് ഒരുഫോൺ കോൾ മതിയായിരുന്നെന്നും ലക്ഷക്കണക്കിന് വരുന്ന യുവതികൾ ശബരിമലയിൽ പ്രവേശിക്കുമായിരുന്നെന്നും ആർക്കുമിത് തടയാനാകില്ലെന്നും നിയുക്ത എംപിയുടെ പരാമർശം.ഇതോടെ ശബരിമല വിഷയത്തിൽ സിപിഎമ്മിന്റെ നിലപാട് കൂടിയാണ് മറനീക്കി വ്യക്തമാകുന്നത്.
Post Your Comments