പാലാ : ഡ്രൈവറെ മര്‍ദിച്ച് അവശനാക്കി മരത്തില്‍ കെട്ടിയിട്ട ശേഷം പാലാ ബിഷപ്‌സ് ഹൗസിലെ ജീപ്പ് തട്ടിയെടുത്ത സംഭവത്തില്‍ പ്രതികള്‍ക്കുള്ള ശിക്ഷ കോടതി വിധിച്ചു. കേസില്‍ 6 പ്രതികളെ കഠിനതടവിനു ശിക്ഷിച്ചു. 2008 മേയ് 28നായിരുന്നു കേസിനാസ്പദമായ സംഭവം. കാഞ്ഞിരപ്പള്ളി സ്വദേശികളായ അജ്മല്‍, രാജേഷ്, മൈക്കിള്‍, അന്‍സാരി, ഏബ്രഹാം, താഹ എന്നിവര്‍ക്കാണു കോട്ടയം അഡീഷനല്‍ സെഷന്‍സ് ജഡ്ജി വി.ബി.സുജയമ്മ 15 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
പുലര്‍ച്ചെ 2നു പ്ലാശനാല്‍- പ്രവിത്താനം റോഡില്‍ ജീപ്പ് നിര്‍ത്തിയപ്പോള്‍ പ്രതികളെത്തി ഡ്രൈവര്‍ പാലാ കടവുപുഴയില്‍ ബാലകൃഷ്ണനെ മര്‍ദിച്ച് അവശനാക്കിയ ശേഷം വാഹനമടക്കം തട്ടിക്കൊണ്ടു പോകുകയായിരുന്നു. വായില്‍ തുണി തിരുകിയും കെട്ടിവരിഞ്ഞു മുറുക്കിയുമാണു ഡ്രൈവറെ കൊണ്ടുപോയത്. ബാലകൃഷ്ണന്റെ കൈവശമുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തിരുന്നു.
Post Your Comments