ചാലക്കുടി: ചാലക്കുടിയില്‍ എച്ച്1എന്‍1 രോഗബാധയാണെന്ന് സ്ഥിരീകരിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. തുടര്‍ന്ന് ഇയാളെ കൊച്ചി അമൃതാ ആശുപത്രിയിലേക്ക് മാറ്റി. യുവാവിന് എച്ച്1എന്‍1 സ്ഥിരീകരിച്ചതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. വായുവില്‍ കൂടി പകരുന്ന രോഗമായിട്ടും നഗരസഭയോ, ആരോഗ്യ വകുപ്പോ പ്രതിരോധ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല എന്നാണ് ആരോപണം.
കഴിഞ്ഞ ആഴ്ചയായിരുന്നു യുവാവ് പനിയെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് സെന്റ് ജെയിംസ് ആശുപത്രിയിലും ചികിത്സ തേടിയത്. എന്നാല്‍ രോഗം മൂര്‍ച്ചിച്ചതിനാല്‍ കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വൈറസ് ബാധയുള്ള രോഗികളുടെ ശ്വാസകോശ സ്രവങ്ങളില്‍ കൂടിയാണ് ഇത് പടരുന്നത്.
Post Your Comments