UAELatest News

ഈദുല്‍ ഫിത്തര്‍; അവധി പ്രഖ്യാപിച്ചു

ദുബായ്: ഈദുല്‍ ഫിത്തറിന് യു.എ.ഇയിൽ അവധി പ്രഖ്യാപിച്ചു. ഒരാഴ്‌ചത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ രണ്ടു മുതലാണ് സർക്കാർ- സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് അവധി. പ്രസിഡന്റ് ശൈയിഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശത്തെ തുടർന്ന് യു.എ.ഇ മന്ത്രിസഭയാണ് അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചത്. ഈദുൽ ഫിത്തർ ജൂൺ അ‍ഞ്ചിനാകുമെന്നാണ് സൂചന. ജൂൺ രണ്ടിന് അടയ്ക്കുന്ന സ്ഥാപനങ്ങൾ ജൂൺ ഒൻപതിന് തുറക്കും. വെള്ളി, ശനി ദിവസങ്ങളിലെ അവധി കൂടി പരിഗണിച്ചാല്‍ തുടര്‍ച്ചയായ ഒന്‍പത് ദിവസം അവധിയാണ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button