ദുബായ്: പെരുന്നാള്‍ അവധിക്കാലം സാക്ഷിയാകുക രാജകീയ വിവാഹത്തിന്, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂന്ന് പുത്രന്മാരുടെ വിവാഹ ചടങ്ങുകള്‍ ചെറിയ പെരുന്നാള്‍ അവധിക്കാലത്ത് നടക്കും. നേരത്തെ മേയ് 15ന് സ്വകാര്യ ചടങ്ങില്‍ വെച്ച് ഇസ്ലാമിക രീതിയിലുള്ള വിവാഹ ചടങ്ങുകളും വിവാഹ കരാറില്‍ ഒപ്പുവെയ്ക്കലും നടന്നിരുന്നു.
ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ അധ്യക്ഷനും, ദുബായ് കിരീടാവകാശിയും ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (36) ശൈഖ ശൈഖ ബിന്‍ത് സഈദ് ബിന്‍ ഥാനി അല്‍ മക്തൂമിനെയാണ് ജീവിത സഖിയാക്കിയത്. ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദും (35), ശൈഖ മറിയം ബിന്‍ത് ബുട്ടി അല്‍ മക്തൂമും വിവാഹിതരായി. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശൈഖ് അഹ്‍മദ് ബിന്‍ മുഹമ്മദും (32), ശൈഖ മിദ്‍യ ബിന്‍ത് ദല്‍മൂജ് അല്‍ മക്തൂമുമാണ് വിവാഹിതരായത്. ജൂണ്‍ ആറിന് നടക്കാനിരിക്കുന്ന ചടങ്ങിന്റെ ക്ഷണക്കത്ത് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ജൂണ്‍ ആറിന് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പേരിലുള്ള കത്തില്‍ വൈകുന്നേരം നാല് മണിക്ക് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ വെച്ച് വിവാഹാഘോഷങ്ങള്‍ നടക്കുമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Post Your Comments