തിരുവനന്തപുരം: മസാല ബോണ്ടിനു പുറമേ ഡോളര്‍, ഡയാസ്‌പെറ ബോണ്ടുകള്‍ കൂടി ഇറക്കാന്‍ ധനവകുപ്പ് തീരുമാനിച്ചു. കിഫ്ബി പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ധനസമാഹരണത്തിന് വേണ്ടിയാണിത്. പുതിയ ബോണ്ടുകള്‍ വഴി 6000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. അമേരിക്ക, ലണ്ടന്‍ എന്നിവിടങ്ങളിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴി ഡോളര്‍ ബോണ്ട് ഇറക്കും. ഡോളറില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് തിരികെ നല്‍കുന്നതും ഡോളറില്‍ തന്നെയായിരിക്കും. അതിനാല്‍ തന്നെ നാണയവിനിമയത്തില്‍ നഷ്ടത്തിനും സാധ്യതയില്ല. സ്ഥാപനങ്ങള്‍ക്കുമാത്രമേ ഈ ബോണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കൂ.
ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങള്‍ ഡോളര്‍ ബോണ്ട് ഇറക്കിയിട്ടുണ്ട്. ധനകാര്യ വകുപ്പ് ഇതിന്റെ ഘടന പരിശോധിക്കും. നൈജീരിയയിലും മറ്റും നടപ്പിലാക്കിയ ഡയാസ്‌പെറ ബോണ്ടില്‍ വ്യക്തികള്‍ക്കും നിക്ഷേപിക്കാം. പ്രളയത്തെക്കുറിച്ച് പഠിക്കാന്‍ വന്ന ലോകബാങ്ക് ടീമിലെ അംഗമാണ് ഡയാസ്‌പെറ ബോണ്ടിന്റെ സാധ്യതകളെക്കുറിച്ച് പറഞ്ഞത്. ഡോളറിലോ പൗണ്ടിലോ നിക്ഷേപങ്ങള്‍ നടത്താനുള്ള സൗകര്യമാണ് ഇതിലൂടെ നല്‍കുന്നത്. അതേസമയം വിവിധ തലത്തില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടേ ബോണ്ട് പുറപ്പെടുവിക്കയുള്ളൂ.
ഈ വര്‍ഷം കരാറുകാര്‍ക്ക് നല്‍കാനുള്ള തുക കിഫിബി അക്കൗണ്ടില്‍ ഉണ്ട്. ബോണ്ട് നേരത്തേ തന്നെ പുറപ്പെടുവിച്ച് പണം സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അങ്ങനെ ചെയ്താല്‍ പലിശയിനത്തില്‍ വന്‍ നഷ്ടമുണ്ടാകാനിടയുണ്ട്.
Post Your Comments