Latest NewsKerala

അപേക്ഷകള്‍ 3.5 ലക്ഷം: ഇതുവരെ ഒരാള്‍ക്കു പോലും സാന്ത്വനമാകാതെ മുഖ്യമന്ത്രിയുടെ ‘ജനസാന്ത്വനം’ പദ്ധതി

രണ്ടുവര്‍ഷത്തിനിടെ നൂറിലേറെ ഉദ്യോഗസ്ഥരാണു ഫയലില്‍ കുറിപ്പെഴുതി മടക്കിയത്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ‘ജനസാന്ത്വനം’പദ്ധതിയില്‍ കളക്ടറേറ്റില്‍ കെട്ടികിടക്കുന്നത് മൂന്നര ലക്ഷം അപേക്ഷകള്‍. നിര്‍ധനര്‍ക്ക് ആശ്വാസമായി പ്രഖ്യാപിച്ച പദ്ധതിയിലൂടെ മൂന്നു വര്‍ഷത്തിനിടക്ക് ഒരാള്‍ക്ക് പോലും സഹായം ലഭിച്ചിട്ടില്ല. ഈ പദ്ധതിയിലൂടെ സഹായം ലഭിക്കുന്നതിനു വേണ്ടി അപേക്ഷ സമര്‍പ്പിക്കാനുള്ള തിക്കിലും തിരക്കിലും പെട്ടാണ് കാട്ടാക്കട താലൂക്ക് ഓഫിസില്‍ വച്ച് ഒരു വയോധിക മരണപ്പെട്ടത്.

ഓരോ ഫയലിലും ഉറങ്ങുന്നത് ഒരു ജീവതമെന്നു സെക്രട്ടേറിയറ്റ് ജീവനക്കാരെ ഓര്‍മപ്പെടുത്തിയായിരുന്നു പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നത്.എന്നാല്‍ ഒരു ഫയല്‍ സെക്രട്ടേറിയറ്റില്‍ എങ്ങനെ തട്ടിക്കളിക്കുന്നുവെന്നതിന് ഉത്തമ ഉദാഹരണമായി മൂന്നുവര്‍ഷമായി ധനവകുപ്പില്‍ ഇതു വട്ടം ചുറ്റുകയാണ്.

പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണു പദ്ധതി എന്ന പ്രഖ്യാപനത്തോടെയാണ് ‘ജനസാന്ത്വനം’ കൊണ്ടു വന്നത്. ഇതിനായി പ്രത്യേക പൊതുജനക്ഷേമ ഫണ്ട് രൂപീകരിച്ച് 2016 ഒക്ടോബറില്‍ ആദ്യ ഉത്തരവിറക്കി. തുടര്‍ന്ന് 2017 ജനുവരിയില്‍ പുതിയ ഉത്തരവിറക്കുകയും മേയില്‍ ധനവകുപ്പില്‍ ‘ഇ ഫയല്‍’ നിര്‍മിക്കുകയും ചെയ്തു.

ജനസാന്ത്വന പദ്ധതിയിലൂടെ 3,48,650 അപേക്ഷകള്‍ കളക്ട്രേറ്റില്‍ ലഭിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ കണക്കു നല്‍കിയിരിക്കുന്നത്. രണ്ടുവര്‍ഷത്തിനിടെ നൂറിലേറെ ഉദ്യോഗസ്ഥരാണു ഫയലില്‍ കുറിപ്പെഴുതി മടക്കിയത്.

പദ്ധതി വേഗത്തിലാക്കാന്‍ 15 ലക്ഷം രൂപ മുടക്കി സര്‍ക്കാര്‍ സോഫ്റ്റ് വെയര്‍ ഉണ്ടാക്കി. എന്നാല്‍ സോഫ്റ്റ് വെയര്‍ ഉണ്ടാക്കിയ ആള്‍ ആ പണത്തിനായിസെക്രട്ടേറിയല്‍ കയറിയിറങ്ങുകയാണിപ്പോള്‍. ‘ജനങ്ങള്‍ക്കു കൂടുതല്‍ ഉപകാരപ്രദമാകുന്ന രീതിയില്‍ മുഖ്യമന്ത്രിയുടെ ജനസാന്ത്വനം പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പുനക്രമീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു എന്നാണ് മുഖ്യമന്ത്രി പദ്ധതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കിയത്. പദ്ധതി ഫണ്ടില്‍ ഒരു സന്നദ്ധ സംഘടന 10,000 രൂപ ഒരു സന്നദ്ധ സംഘടന നല്‍കിയെന്നാണു കഴിഞ്ഞ ഫെബ്രുവരിയില്‍ മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button