തിരുവനന്തപുരം: സംസ്ഥാനത്തെ പല ജില്ലകളിലും ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. കേരള തീരത്ത് 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
അതേസമയം മൺസൂൺ മഴക്കാലം ഇത്തവണ ആറ് ദിവസം വൈകിയാണ് തുടങ്ങുന്നത്. സാധാരണ ജൂൺ ഒന്നിനാണ് മഴ എത്തേണ്ടതെങ്കിലും ഇത്തവണ വൈകുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ മൺസൂൺ മഴക്കാലം ആദ്യം എത്തുന്നത് ആന്തമാൻ നിക്കോബാർ ദ്വീപുകളിലാണ്. ഇന്ത്യയുടെ കിഴക്ക്, വടക്കുകിഴക്ക്,മധ്യ മേഖലകളിലുള്ള സംസ്ഥാനങ്ങളിൽ ദക്ഷിണേന്ത്യയിൽ ലഭിക്കുന്നതിനേക്കാൾ വളരെ കുറവ് മഴ മാത്രമേ ലഭിക്കൂ. കഴിഞ്ഞ ആഴ്ച സ്കൈമെറ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ ശരാശരി മഴ ലഭിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ മാറിയ കാലാവസ്ഥാ സാഹചര്യങ്ങളിൽ മഴ കുറവായിരിക്കുമെന്നാണ് റിപ്പോർട്ട്.
Post Your Comments