CricketLatest NewsSports

സന്നാഹ മത്സരത്തിൽ ഓസ്‌ട്രേലിയ ശ്രീലങ്കയെ തോൽപ്പിച്ചു

സതാംപ്ടണ്‍: ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയ തുടര്‍ച്ചയായ രണ്ടാം ജയം നേടി. ഇന്ന് നടന്ന മത്സരത്തിൽ ശ്രീലങ്കയെ അഞ്ച് വിക്കറ്റിനാണ് ഓസീസ് പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 44.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. ആദ്യ മത്സരത്തില്‍ ഓസീസ് ഇംഗ്ലണ്ടിനെയാണ് തോല്‍പ്പിച്ചത്.

ഉസ്മാന്‍ ഖവാജ (89), ഗ്ലെന്‍ മാക്‌സ്‌വെല്‍ (36), ഷോണ്‍ മാര്‍ഷ് (34) മാര്‍കസ് സ്റ്റോയിനിസ് (32) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് ഓസീസിന് വിജയം സമ്മാനിച്ചത്. ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ചെയ്തിരുന്നില്ല. ആരോണ്‍ ഫിഞ്ചാ (11)റൺസിന്‌ പുറത്തതായി. അലക്‌സ് കാരി (18), പാറ്റ് കമ്മിന്‍സ് (8) എന്നിവര്‍ പുറത്താവാതെ നിന്നു. ജാഫ്രി വാന്‍ഡര്‍സായ് ലങ്കയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.

ആദ്യം, ശ്രീലങ്കയ്ക്ക് വേണ്ടി ഓപ്പണര്‍ ലാഹിരു തിരിമാനെ (56)നേടിയ അര്‍ധ സെഞ്ചുറിയാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ധനഞ്ജയ ഡിസില്‍വ 43 റണ്‍സെടുത്തു. ഓസീസ് സ്പിന്നിര്‍മാരുടെ മികച്ച രീതിയിൽ പന്തെറിഞ്ഞു. ആഡം സാംബ രണ്ട് വിക്കറ്റ് വീഴ്ത്തി.

സാംബയ്ക്ക് പുറമെ നഥാന്‍ ലിയോണ്‍, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button