ആലപ്പുഴ : സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആരംഭിച്ച നവോത്ഥാനത്തെ കുറിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍ണായകമായ ചില കാര്യങ്ങള്‍ വെളിപ്പെടുത്തി. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നവോത്ഥാന പരിപാടികള്‍ സിപിഎം നിര്‍ത്തിവെപ്പിച്ചുവെന്ന് വെള്ളാപ്പള്ളി വെളിപ്പെടുത്തി. പിന്നീട് യോഗംചേരാന്‍ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴ പാതിരപ്പള്ളിയില്‍ പറഞ്ഞു.അതേസമയം ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രതക്കുറവുണ്ടായി. ഇത് തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Post Your Comments