ബെംഗളൂരു: ഇനി മാമ്പഴം വീട്ടിലെത്തും, മാമ്പഴം കടയിൽ പോയി വാങ്ങാൻ മടിയുള്ളവർക്ക് പോസ്റ്റൽ വകുപ്പ് വീട്ടുപടിക്കൽ എത്തിച്ചുതരും. മാമ്പഴം തപാൽവഴി വീട്ടിലെത്തിക്കുന്ന പദ്ധതിക്ക തുടക്കം. എച്ച്.ഡി. കുമാരസ്വാമിയെ കണ്ട് പദ്ധതിക്കുള്ള അനുമതി വാങ്ങി. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ഒരാഴ്ചയ്ക്കുള്ളിൽ തുടങ്ങാനാണ് നീക്കം
ഈ കിടിലൻ പദ്ധതിക്കുവേണ്ടി പോസ്റ്റൽ വകുപ്പിന്റെ പ്രത്യേകസംഘം പ്രവർത്തിക്കുന്നുണ്ടെന്നും മാമ്പഴം സ്റ്റോക്ക് ചെയ്തുവെക്കാൻ ഗോഡൗണുകൾ തയ്യാറാക്കി വരികയാണെന്നും ചീഫ്പോസ്റ്റ് മാസ്റ്റർ ജനറൽ ചാൾസ് ലോബോ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് പോസ്റ്റൽ വകുപ്പ് മാമ്പഴം വീട്ടിലെത്തിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി മാംഗോ ഡെവലപ്പ്‌മെന്റ് ബോർഡ് വെബ്‌സൈറ്റ് തുടങ്ങിയിട്ടുണ്ട്. ആവശ്യക്കാർക്ക് ഓൺലൈനിലൂടെ ഓർഡർ ചെയ്യാം.
കൂടാതെ എത്തിക്കുന്ന മാമ്പഴം എവിടെ ഉത്പാദിപ്പിച്ചതാണെന്നുൾപ്പെടെയുള്ള എല്ലാ വിവരങ്ങളും വെബ്‌സൈറ്റിലുണ്ടാകും. കുറഞ്ഞത് മൂന്നു കിലോ മാമ്പഴമെങ്കിലും ഓർഡർ ചെയ്യണം. കൂടുതൽ മാമ്പഴം ആവശ്യപ്പെട്ടാൽ വാഹനത്തിൽ കൊണ്ടുവന്നുതരും. കേട് വരാത്ത മാമ്പഴം നന്നായി പാക്ക് ചെയ്തായിരിക്കും പോസ്റ്റൽവകുപ്പ് വീട്ടിൽ എത്തിച്ചുതരിക. ഓർഡർ ലഭിച്ചാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ മാമ്പഴം വീട്ടിൽ എത്തിക്കുമെന്ന് പോസ്റ്റൽവകുപ്പ് അധികൃതർ അറിയിച്ചു. karsirimangoes.karnataka.gov.in. എന്ന വെബ്‌സൈറ്റിൽ മാമ്പഴം ഓർഡർ ചെയ്യാം.
Post Your Comments