ദോഹ: പൊതുനിരത്തിൽ ആംബുലൻസുകളെ പിന്തുടരുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം. ഗതാഗതക്കുരുക്കിൽ നിന്നും രക്ഷനേടാനാണ് പലരും ആംബുലൻസുകൾക്ക് പിന്നാലെ പായുന്നത്. എന്നാൽ ഇത് ഗതാഗതനിയമ ലംഘനം മാത്രമല്ല അപകടങ്ങൾക്കും കാരണമാകുമെന്ന് അധികൃതർ അറിയിച്ചു. ഗതാഗത ചട്ടങ്ങൾ അനുസരിക്കുകയെന്നതു പരിഷ്‌കൃതസമൂഹത്തിന്റെ സവിശേഷതയാണ്. സ്വന്തം സുരക്ഷയ്ക്കും സഹയാത്രികരുടെ സുരക്ഷയ്ക്കും ഇതാവശ്യമാണെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
നിയമലംഘനങ്ങൾ കണ്ടെത്താൻ റഡാർ സംവിധാനമുള്ള പട്രോൾ വാഹനങ്ങൾ നിരത്തുകളിൽ വിന്യസിച്ചിട്ടുണ്ട്. സ്പീഡ് ക്യാമറകൾ ഇല്ലാത്ത റോഡുകളിലാണ് പട്രോൾ വാഹനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. നിയമലംഘനം കണ്ടാൽ ജനങ്ങൾക്കും പൊതുഗതാഗത ഡയറക്ടറേറ്റിനെ അറിയിക്കാനാകും.
Post Your Comments