കൊല്‍ക്കത്ത•തൃണമൂല്‍ കോണ്‍ഗ്രസ് എട്ടുവര്‍ഷത്തിലേറെയായി കൈയടക്കി വച്ചിരുന്ന 200 ഓളം പാര്‍ട്ടി ഓഫീസുകള്‍ സി.പി.എം തിരികെ പിടിച്ചു. തെരഞ്ഞെടുപ്പില്‍ തൃണമൂലിന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചു പിടിക്കാന്‍ തുടങ്ങിയത്.
സംസ്ഥാനത്ത് സി.പി.എം ശക്തി ക്ഷയിച്ചതോടെ പാര്‍ട്ടി ഓഫീസുകള്‍ തൃണമൂല്‍ പിടിച്ചെടുത്ത് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് വരികയായിരുന്നു. കൂച് ബെഹാര്‍ മുതല്‍ ഈസ്റ്റ് മേദിനിപൂര്‍ വരെയുള്ള പ്രദേശത്തെ 200 ഓളം ഓഫീസുകളാണ് ശനിയാഴ്ച മാത്രം തിരിച്ചുപിടിച്ചത്. ബോര്‍ഡുകള്‍ മായിച്ച് സി.പി.എം ഓഫീസുകള്‍ എന്നെഴുതിയും പാര്‍ട്ടി പതാകകള്‍ സ്ഥാപിച്ചുമാണ് ഓഫീസുകള്‍ തിരികെ പിടിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഓഫീസുകള്‍ തിരിച്ചുപിടിക്കുമെന്നാണ് സൂചന.
Post Your Comments