പാല : കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം : ആര്‍ക്ക് നല്‍കണം എന്നതിനെ കുറിച്ച് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. പി.ജെ ജോസഫ് കേരള കോണ്‍ഗ്രസ് എമ്മിന്റെ നിയമസഭാകക്ഷി നേതാവല്ലെന്ന് അറിയിച്ചാണ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. നിയമസഭാ കക്ഷി നേതാവിനെ കണ്ടെത്താന്‍ സാവകാശം വേണമെന്നും റോഷി കത്തില്‍ ആവശ്യപ്പെടുന്നു. ചെയര്‍മാന്‍ തിരഞ്ഞെടുപ്പിന് ശേഷമേ നിയമസഭാക്ഷി നേതാവിനെ തിരഞ്ഞെടുക്കൂ എന്നും പറയുന്നു.
അതമസമയം നിയമസഭ നാളെ ചേരാനിരിക്കെ കേരള കോണ്‍ഗ്രസ് എം.നിയമസഭ കക്ഷിനേതാവിന്റ സീറ്റ് പി.ജെ ജോസഫിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. കെ.എം മാണി അന്തരിച്ച സാഹചര്യത്തിലാണിത്. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം പിടിച്ചെടുക്കാനുള്ള പി.ജെ ജോസഫിന്റ നീക്കമായിട്ടാണ് മാണിപക്ഷം ഇതിനെ വ്യാഖ്യാനിക്കുന്നത്.
കെ.എം മാണി ഇല്ലാത്ത സാഹചര്യത്തില്‍, നിയമസഭ കക്ഷി നേതാവെന്ന നിലയില്‍ മുന്‍നിരയിലുള്ള അദ്ദേഹത്തിന്റ ഇരിപ്പിടം ഉപനേതാവായ പി.ജെ ജോസഫിന് നല്‍കണമെന്നാണ് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് നല്‍കിയ കത്തിലെ ആവശ്യം. പുതിയ നിയമസഭ കക്ഷി നേതാവിനെ തിരഞ്ഞെടുത്തിട്ടില്ല. നിലവിലുള്ളയാള്‍ ഇല്ലെങ്കില്‍ ഉപനേതാവായിരിക്കും കക്ഷിനേതാവ് എന്നതാണ് പാര്‍ട്ടിയുടെ ചട്ടമെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments