കൽപറ്റ ∙ തിരഞ്ഞെടുപ്പ് അങ്കം പൂർത്തിയായി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വയനാട് ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തതു. അമേത്തിയിൽ തോറ്റമ്പിയെങ്കിലും വയനാട്ടിലെ ഉജ്ജ്വല വിജയം രാഹുലിന് ഒരു പരിധിവരെ ആശ്വാസമാണ്. ഇനി വയനാട് എംപിക്കു വാഗ്ദാനപൂർത്തീകരണത്തിനുള്ള നാളുകളാണ്. വയനാട്ടുകാർക്കു നന്ദി പറയാൻ രാഹുൽ ഗാന്ധി വൈകാതെ വീണ്ടും മണ്ഡലത്തിലെത്തുമെന്ന പ്രതീക്ഷയിലാണു യുഡിഎഫ് നേതൃത്വം.
പ്രചാരണറാലികളിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിനെക്കുറിച്ച് രാഹുലിനു പറയാനുള്ളതു കാത്തിരിക്കുകയാണു വോട്ടർമാർ.വയനാട്ടിലെ ചികിത്സാ സൗകര്യങ്ങളിലെ അപര്യാപ്ത, രാത്രിയാത്രാ നിരോധനം, വന്യമൃഗശല്യം തുടങ്ങിയ പ്രശ്നങ്ങളിൽ ജനങ്ങൾക്കൊപ്പം നിന്ന് എത്രയും വേഗം പരിഹാരം കണ്ടെത്തുമെന്ന് രാഹുൽ ഗാന്ധി വാക്ക് നൽകിയിരുന്നു. പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായെങ്കിലും ലോക്സഭയിലെ രണ്ടാമത്തെ വലിയ പാർട്ടിയുടെ അധ്യക്ഷൻ എന്ന നിലയിൽ രാഹുലിന്റെ ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്നാണ് വോട്ടർമാരുടെ പ്രതീക്ഷ.
കോൺഗ്രസ് അധ്യക്ഷന്റെ തിരക്കുകളുള്ളതിനാൽ രാഹുലിനു വേണ്ടി ഇടപെടൽ നടത്താൻ വയനാട്ടിൽ സ്ഥിരമായി മറ്റൊരു നേതാവിനെ ചുമതലയേൽപ്പിക്കാനിടയുണ്ടെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്. …
Post Your Comments