Latest NewsIndia

ജനവിധി തേടിയിറങ്ങിയ രാജകുടുംബാംഗങ്ങള്‍ക്ക് കൂട്ടത്തോല്‍വി

ഉത്തര്‍പ്രേദശില്‍ ബിജെപി നേടിയത് രാജകീയ വിജയമായിരുന്നു. എന്നാല്‍ സംസ്ഥാനത്തെ രാജകുടുംബങ്ങളില്‍ നിന്ന് ജനവിധി തേടിയിറങ്ങിയവരെ കാത്തിരുന്നത് വന്‍പരാജയവും.

ബിജെപിക്കെതിരെ മത്സരിച്ച രാജകുടുംബാംഗങ്ങളായ എല്ലാ സ്ഥാനാര്‍ത്ഥികളും പരാജയപ്പെടുകയായിരുന്നു. പ്രതാപ്ഗഡില്‍ രണ്ടു പേരാണ് തോറ്റത്. കലാങ്കര്‍ എസ്റ്റേറ്റിലെ രാജ്കുമാരിയും മുന്‍മന്ത്രി ദിനേശ് സിങ്ങിന്റെ മകളുമായ രത്‌ന സിംഗാണ് പരാജയപ്പെട്ടവരില്‍ ഒരാള്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഇവര്‍ 1999 ലും 2009 ലും രണ്ട് തവണ എം.പിയായതാണ്. എന്നാല്‍, ഇത്തവണ 77,069 വോട്ടുകള്‍ മാത്രം നേടി രത്‌ന സിംഗ് മൂന്നാം സ്ഥാനത്തായി.

പ്രതാപ്ഗഡില്‍ മത്സരിച്ച മറ്റൊരു സ്ഥാനാര്‍ത്ഥി അക്ഷയ് പ്രതാപ് സിംഗും രാജകുടുംബത്തില്‍ നിന്നുള്ളതാണ്. യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാറിന്റെ ബന്ധു കൂടിയായ അക്ഷയ് ജന്‍സട്ട പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്നു. ് 46,963 വോട്ടുകള്‍ മാത്രം നേടി ഇദ്ദേഹം നാലാം സ്ഥാനത്തെത്തി. യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ ര്ാജ് ബബ്ബാറാണ് പരാജയപ്പെട്ടവരില്‍ പ്രമുഖന്‍.ബന്തി എസ്റ്റേറ്റിന്റെ രാജകുടുംബത്തിലെ അംഗമാണ് ഇദ്ദേഹം.

മങ്കപൂരില്‍ എസ്റ്റേറ്റിലെ കിര്‍തി വര്‍ധന്‍ സിങ്ങ് മാത്രമാ്ണ് കൊട്ടാരത്തില്‍ നിന്ന് ജനവിധി തേടി ജനങ്ങള്‍ക്കിടയിലിറങ്ങി വിജയിച്ച ഏക സ്ഥാനാര്‍ത്ഥി. ബി.ജെ.പി. ടിക്കറ്റില്‍ ഗോണ്ട സീറ്റില്‍ നിന്നാണ് സിംഗ് വിജയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button