Latest NewsIndia

വോട്ടുനിലയില്‍ പരമദരിദ്രനായി സ്ഥാനാര്‍ത്ഥികളിലെ അതിസമ്പന്നന്‍

ന്യൂഡല്‍ഹി•ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അതിസമ്പന്നരില്‍ വിജയിച്ചത് അഞ്ച് പേര്‍ മാത്രം. സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവുമധികം ആസതിയുണ്ടായിരുന്ന കോടീശ്വരന്‍ രമേഷ് കുമാര്‍ ശര്‍മയ്ക്ക് കെട്ടിവച്ച തുക കൂടി നഷ്ടമായി. ബീഹാറില്‍ പാടലിപുത്രയിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാണ് ഇയാള്‍ മത്സരിച്ചത്. കെ 1,556 വോട്ടുകള്‍ മാത്രമാണ് ഈ സഹസ്രകോടീശ്വരസ്ഥാനാര്‍ത്ഥി നേടിയത്. തന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ 1,107 കോടി രൂപയുടെ ആസ്തിയാണ് ശര്‍മ രേഖപ്പെടുത്തിയിരുന്നത്

അതിസമ്പന്നരായ പത്ത് സ്ഥാനാര്‍ത്ഥികളില്‍ അഞ്ച് പേര്‍ ജയിച്ചപ്പോള്‍ അഞ്ച് പേര്‍ ദയനീയമായി പരാജയപ്പെട്ടു. ഇവരില്‍ ഒരാള്‍, ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരാണ്, രണ്ട് പേര്‍ ബീഹാറില്‍ നിന്നും രണ്ട് പേര്‍ മധ്യപ്രദേശില്‍ നിന്നുമാണ് മത്സരിച്ചത്. തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുമാണ് മറ്റ് മൂന്നുപേര്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ജോ്യതിരാദിത്യ സിന്ധ്യയും അതിസമ്പന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടികയിലുണ്ടാിരുന്നു. എന്നാല്‍ സിന്ധ്യക്കും ദയനീയ തേല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.

അപ്പോളോ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സി.പ്രതാപ് റെഡ്ഡിയുടെ മരുമകനായ വിശ്വേഷറാണ് ശതകോടീശ്വരസ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ രണ്ടാമത്. 895 കോടി രൂപയുടെ ആസ്തിയാണ് ഇദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഉദയ സിങ്ങായിരുന്നു ശതകോടീശ്വരപട്ടികയില്‍ ഏഴാമത്. ബീഹാറിലെ തന്നെ പുര്‍ണായി പാര്‍ലമെന്ററി സീറ്റില്‍ മത്സരിച്ച് തോറ്റ ഉദയസിംഗിന് 341 കോടി രൂപയുടെ ആസ്തിയാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button