തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പൂര്‍ണ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനായി പിണറായി വിജയന് കൈവന്നിരിക്കുന്ന മികച്ച അവസരമാണിതെന്ന് ചെന്നിത്തല വ്യക്തമാക്കി. ഒരു മിനിറ്റ് പോലും പാഴാക്കാതെ ഗവര്‍ണറെ കണ്ടു രാജിക്കത്ത് നല്‍കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷുഹൈബ്, കൃപേഷ്, ശരത് ലാല്‍, അരിയില്‍ ഷുക്കൂര്‍ എന്നിവര്‍ യുഡിഎഫിന്റെ മഹാവിജയം ആഘോഷിക്കേണ്ടവരായിരുന്നു. ജീവിതത്തെകുറിച്ച് സ്വപ്നം കണ്ടുതുടങ്ങുന്നതിനു മുന്‍പേ സിപിഎം കൊലയാളികള്‍ ഇവരെ കൊത്തിയരിഞ്ഞു. ജനങ്ങള്‍ നല്കിയ തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ആയുധം താഴെ വയ്ക്കാന്‍ സിപിഎം തയാറാകണം എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Post Your Comments