ഇന്ത്യയില്‍ പ്രളയ മുന്നറിയിപ്പ് നല്കാൻ വമ്പൻ പദ്ധതിയുമായി ഗൂഗിള്‍. രാജ്യത്ത് ഇനി പ്രളയ ദുരന്തം ആവര്‍ത്തിക്കാതിക്കാന്‍ ലക്ഷ്യമിട്ട് ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോര്‍ സോഷ്യല്‍ ഗുഡ് എന്ന പദ്ധതിയുടെ ഭാഗമായി കേന്ദ്ര ജലവിഭവ മന്ത്രാലയവുമായി ചേര്‍ന്നാണ് പ്രളയ മുന്നറിയിപ്പ് പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത്. ഇതിന്റെ ഭാഗമായി മുന്‍വര്‍ഷങ്ങളിലെ മഴ, പ്രളയം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയുടെ വിശദമായ വിവരങ്ങള്‍ ഗൂഗിളിനു കൈമാറും. ഇതിനായി ഗൂഗിളിന്റെയും സാറ്റ്ലൈറ്റുകളില്‍ നിന്നുമുള്ള ഡേറ്റയും ഉപയോഗപ്പെടുത്തുന്നതിലൂടെ മുന്നറിയിപ്പുകളെല്ലാം പെട്ടെന്ന് തന്നെ ഗൂഗിള്‍ സെര്‍ച്ച് വഴി ജനങ്ങളിലെത്തിക്കുവാനും സാധിക്കും.
ശാസ്ത്രത്തിന്റെയും നിര്‍മിത ബുദ്ധിയുടെയും (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പിന്തുണയില്‍ വളരെ പെട്ടെന്ന് തന്നെ, കൃത്യമായ പ്രളയ മുന്നറിയിപ്പുകള്‍ നല്‍കാനും അപകടകരമായ പ്രദേശങ്ങള്‍ അതിവേഗം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാനും സാധിക്കും. അതോടൊപ്പം തന്നെ കൃത്യമായ കാലാവസ്ഥ പ്രവചനം നടത്തുകയും.
Post Your Comments