KeralaLatest News

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ശനിയാഴ്ച കനത്ത മഴയ്ക്ക് സ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. കേരളത്തില്‍ പലയിടത്തും ഇടിയോടുകൂടിയ ശക്തമായ മഴയക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ട്.

വെള്ളിയാഴ്ച തലസ്ഥാനത്ത് ഉള്‍പ്പെടെ പലയിടത്തും ശക്തമായ മഴപെയ്തിരുന്നു. കര്‍ണാടകത്തിന് മുകളില്‍ അന്തരീക്ഷച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. കൂടാതെതെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ വരവിന് ശക്തിക്കൂട്ടുന്ന അന്തരീക്ഷമാറ്റങ്ങള്‍ക്കും തുടക്കമായിട്ടുണ്ട്. ഇതാണ് വേനല്‍മഴ ശക്തമാകാന്‍ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button