അമിത വണ്ണം ഇന്ന് മിക്ക കുട്ടികളെയും അലട്ടുന്ന പ്രശ്‌നമാണ്. പൊണ്ണത്തടി കൂടി സാധാരണ കുട്ടികളെപ്പോലെ ഓടാനോ മറ്റ് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാനോ കഴിയാതെ ദുരിതമനുഭവിക്കുന്ന കു്ട്ടികള്‍ നിരവധിയാണ്. പണ്ടൊക്കെ കുട്ടികള്‍ സ്‌കൂളില്‍ പോയിരുന്നത് നടന്നോ സൈക്കിള്‍ ചവുട്ടിയോ ഒക്കെയായിരുന്നു. അത് കൊണ്ട് തന്നെ കുട്ടികള്‍ക്ക് പൊണ്ണത്തടി ഉണ്ടാകാറില്ലായിരുന്നു. നടത്തവും സൈക്കിള്‍ ചവിട്ടുന്നതുമെല്ലാം പൊതുവേ നല്ലൊരു വ്യായാമവുമാണ്. എന്നാല്‍ ഇന്ന് മിക്ക കുട്ടികളും സ്‌കൂളില്‍ പോകുന്നത് കാറിലോ ബസിലുമൊക്കെയാണ്.
സ്‌കൂളില്‍ പോകാന്‍ സൈക്കിള്‍ ചവിട്ടുകയോ അല്ലെങ്കില്‍ നടക്കുകയോ ചെയ്യുന്ന കുട്ടികളില്‍ പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പഠനം. സ്ഥിരമായി സൈക്കിള്‍ ചവിട്ടുന്നത് ശരീരത്തില്‍ അടിഞ്ഞ് കൂടിയ കൊഴുപ്പ് ഇല്ലാതാക്കുന്നതിന് സഹായിക്കും. സ്ഥിരമായി നടക്കുന്ന കുട്ടികള്‍ക്കും ഈ ഗുണം ലഭിക്കും. നടത്തവും സൈക്കിള്‍ ചവിട്ടുന്നതുമൊക്കെ മികച്ച വ്യായാമമായതിനാല്‍ ശരീരത്തിലടിഞ്ഞു കൂടിയ കൊഴുപ്പ് ഇല്ലാതാക്കി മസിലുകള്‍ക്ക് കൂടുതല്‍ ഉറപ്പുവരുത്താന്‍ സഹായിക്കും. ബിഎംസി പബ്ലിക്ക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
പൊണ്ണത്തടി വരാതിരിക്കാന്‍ കുട്ടികളെ രക്ഷിതാക്കള്‍ സ്‌പോര്‍ട്‌സില്‍ ചേര്‍ക്കാന്‍ ശ്രമിക്കണമെന്നും ഗവേഷകര്‍ പറയുന്നു. പൊണ്ണത്തടി കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമല്ല പഠനകാര്യത്തിലും താല്‍പര്യക്കുറവ് ഉണ്ടാക്കാമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജിലെ പ്രൊഫസറായ ലാന്‍ഡര്‍ ബോഷ് പറയുന്നു. 2000 കുട്ടികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട്.
Post Your Comments