ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ നിന്നും പിന്മാറാനൊരുങ്ങി സോണി. ടോക്യോയില്‍ നടന്ന ‘ഫിസ്‌കാല്‍ 2019’ എന്ന യോഗത്തിന് ശേഷമാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടതാണ് കമ്പനിയെ പിന്മാറ്റത്തിലേക്ക് നയിച്ചത്.
ആഗോള വിപണിയില്‍ ആപ്പിളിനോടും സാംസങ്ങിനോടും പിടിച്ചു നില്‍ക്കാന്‍ കഴിയാത്തതിനാല്‍ വന്‍ നഷ്ടമാണ് കമ്പനി നേരിട്ടത്. സോണി എക്‌സ്പീരിയ മോഡലുകള്‍ മാത്രമാണ് വിപണിയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്. ജപ്പാന്‍, യൂറോപ്പ്, തായിവാന്‍, ഹോങ്കോങ്ങ് തുടങ്ങിയവിടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് സോണി ശ്രമിക്കുന്നത്. ഇന്ത്യ കൂടാതെ ഓസ്‌ട്രേലിയ, മെക്‌സിക്കോ, ആഫ്രിക്ക, കാനഡ, മിഡില്‍ ഈസ്റ്റ് എന്നവിടങ്ങളിലും മൊബൈല്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങുകയാണെന്നും കമ്പനി അറിയിച്ചു.
2019ല്‍ ബാഴ്‌സലോണയില്‍ നടന്ന ലോക മൊബൈല്‍ കോണ്ഗ്രസില്‍ എക്‌സ്പീരിയ 1, എക്‌സ്പീരിയ 10, എക്‌സ്പീരിയ 10 പ്ലസ് എന്നീ മോഡലുകള്‍ സോണി അവതരിപ്പിച്ചിരുന്നു. സോണി മുന്‍ സി.ഇ.ഒ കസുവോ ഹിറായ് ജൂണോടെ കമ്പനി വിടുമെന്ന് അറിയിച്ചു. പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് തന്നെ അദ്ദേഹം പിന്‍വാങ്ങുന്നത് സോണിക്ക് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്.
Post Your Comments