Latest NewsKerala

വോട്ടില്ലാത്ത ഈ കൈകളില്‍ നിന്ന് ആദ്യ ആശംസ; കുറിപ്പ് പങ്കുവെച്ച് ശശി തരൂര്‍

തിരുവനന്തപുരം: ബിജെപിയുടെ അക്കൗണ്ട് തുറക്കല്‍ സാധ്യതകളെ നിറം കെടുത്തിയത് ശശി തരൂര്‍ തിരുവനന്തപുരത്ത് നേടിയ വിജയമാണ്. വിജയം കൈവരിച്ച തരൂരിന് ആശംസകളേകി നിരവധി പേരുടെ അഭിനന്ദന പ്രവാഹമാണ്. എന്നാല്‍ അക്കൂട്ടത്തില്‍ തനിക്ക് കിട്ടിയ ആദ്യത്തെ ആശംസാകത്തിന് അല്‍പം പ്രത്യേകത ഉണ്ടെന്നാണ് തരൂര്‍ പറയുന്നത്. വോട്ടില്ലാത്ത കൈകളില്‍ നിന്നും വന്ന ആ ആശംസാകുറിപ്പ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഏഴ് വയസ്സുകാരിയായ അഫ്രീന്‍ നല്‍കിയ ആശംസാകത്താണ് ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

തനിക്ക് ലഭിച്ച ആദ്യത്തെ ആശംസയില്‍ ഒന്ന്… ഏഴ് വയസ്സുകാരി അഫ്രീനില്‍ നിന്നും കിട്ടിയതാണ്. കെ പി സി സി ആസ്ഥാനത്തേക്ക് ഈ കുറിപ്പുമായി എത്തുകയായിരുന്നു അഫ്രീദ. ആ രണ്ടാം ക്ലാസുകാരി അതെന്നെ നേരിലേല്‍പ്പിച്ചു. അവള്‍ക്കും വോട്ടില്ലാത്ത അനേകം കുട്ടികള്‍ക്കും അവരുടെ നല്ല ഭാവിക്കും വേണ്ടി പ്രവര്‍ത്തിക്കാനാകുന്നതില്‍ അഭിമാനമുണ്ട് എന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

ബി.ജെ.പി സംസ്ഥാനത്ത് പ്രതീക്ഷയര്‍പ്പിച്ച മണ്ഡലങ്ങളിലൊന്ന് തിരുവനന്തപുരമായിരുന്നു. ശബരിമല വിഷയവും കുമ്മനത്തിന്റെ സ്ഥാനാര്‍ഥിത്വവും പ്രതീക്ഷ വര്‍ധിപ്പിച്ചു. എന്നാല്‍ തന്റെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് പ്രകടനം പുറത്തെടുത്ത തരൂര്‍ ബി.ജെ.പിയുടെ പ്രതീക്ഷകളെ തകര്‍ത്തു. കഴിഞ്ഞ തവണ ബി.ജെ.പി ലീഡ് നേടിയ കഴക്കൂട്ടവും വട്ടിയൂര്‍ക്കാവും തിരുവനന്തപുരവും തരൂര്‍ തിരിച്ചുപിടിച്ചു. നേമത്ത് മാത്രമാണ് ബി.ജെ.പി ക്ക് ലീഡ് നിലനിര്‍ത്താനായത്. 99989 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തിരുവനന്തപുരത്ത് നിന്ന് ശശി തരൂര്‍ ജയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button