ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വനിതാസംവരണം നടപ്പിലാക്കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്നോട്ട് വച്ചിരുന്നു. എന്തായാലും സംവരണം നടപ്പിലാക്കാനുള്ള യോഗമൊന്നുമില്ലാതെ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകുകയും ചെയ്തു. എന്നിരുന്നാലും പതിനേഴാം ലോക്‌സഭാതെരഞ്ഞെടുപ്പില്‍ 78 വനിതാ പ്രതിനിധികള്‍ പാര്‍ലമെന്റിലെത്തും. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ 64 സ്ത്രീ പ്രതിനിധികളാണ് ലോക്‌സഭയില്‍ എത്തിയത്. പതിനഞ്ചാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് 52 പേര്‍ മാത്രമായിരുന്നു.
ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് പതിനൊന്ന് സ്ത്രീകള്‍ വീതം വിജയിച്ച് ലോക്‌സഭയിലെത്തും. പതിനേഴാം ലോക്‌സഭയിലാണ് ഏറ്റവും കൂടുതല്‍ വനിതകള്‍ പാര്‍ലമെന്റിലെത്തുന്നത്. ആകെ 724 വനിതകളാണ് ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇതില്‍ 54 വനിതാസ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കോണ്‍ഗ്രസാണ് ഒന്നാമത്. 53 പേരുമായി ബിജെപി രണ്ടാമതെത്തി.
41 സിറ്റിംഗ് വനിതാ എംപിമാരില്‍ 27 പേര്‍ക്ക് സീറ്റ് നിലനിര്‍ത്താനായി. സോണിയാ ഗാന്ധി, ഹേമമാലിനി, കിരണ്‍ ഖേര്‍ തുടങ്ങിയവരാണ് സീറ്റ് നിലനിര്‍ത്തിയ എംപിമാര്‍. അതേസമയം സ്മൃതി ഇറാനി, പ്രജ്ഞാത ഠാക്കൂര്‍ തുടങ്ങിയവര്‍ ശക്തമായ പോരാട്ടത്തിനൊടുവില്‍ ലോക്‌സഭയില്‍ പുതിയതായി എത്തുന്നവരില്‍പ്പെടുന്നു. സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കാനുള്ള ബില്‍ ഇതുവരെ പാസാക്കാനായിട്ടില്ല. ഈ ബില്‍ പാസാക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്ന്.
Post Your Comments