ന്യൂ ഡൽഹി : റോബർട്ട് വദ്രയുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് വീണ്ടും കോടതിയിലേക്ക്. ഇതിനായി ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകും. ഈ മാസം 19 വരെ റോബർട്ട് വദ്രയെ അറസ്റ്റ് ചെയ്യരുതെന്ന് ദില്ലി പട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു. അതേസമയം 23,000 പേജുള്ള രേഖകള്‍ ആവശ്യപ്പെട്ട് വാദ്ര ദില്ലി പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു . ഇതിനായി അഞ്ചു ദിവസത്തെ സമയം എൻഫോഴ്മെന്റ് ഡയറക്ടേറ്റ് ചോദിച്ചിരുന്നു. കേസ് നീട്ടിവയ്ക്കാനുള്ള വാദ്രയുടെ നീക്കമാണ് ഇതിന് പിന്നിലെന്നായിരുന്നു എന്‍ഫോഴ്സ്മെന്റ് അഭിഭാഷകന്റെ വാദം.
ബിക്കാനീർ ഭൂമി തട്ടിപ്പ് കേസുമായി ബന്ധപെട്ടു റോബർട്ട് വദ്ര അടക്കം നാല് പേരുടെ സ്വത്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു. ദില്ലി സുഖദേവ് വിഹാറിലെ ഭൂമി അടക്കം വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ 4.62 കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്. കേസിൽ റോബർട്ട വദ്രയെയും അമ്മയേയും ജയ്പ്പൂരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.
Post Your Comments