തൃശ്ശൂർ നഗരത്തിൽ നിന്നും 3കോടിയുടെ മയക്കുമരുന്നുമായി രണ്ടുപേരെ തൃശൂർ എക്സൈസ് റേഞ്ച് പാർട്ടി പിടികൂടി. രണ്ടു ദിവസമായി നടന്ന നാടകീയ നീക്കങ്ങളിലൂടെ തൃശൂർ ജില്ലയിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്ന രണ്ടു പേരെ 2.250കിലോ ഹാഷിഷ് ഓയിൽ , മാരക മയക്കുമരുന്നുകളായ mdma(1.5ഗ്രാം ), അംഫെറ്റമിൻ(2.60ഗ്രാം ) എന്നിവ സഹിതം എക്സൈസ് ഇൻസ്പെക്ടർ എം ഫ് സുരേഷിന്റെ നേതൃത്വത്തിൽ ഉള്ള റേഞ്ച് പാർട്ടി പിടികൂടിയത്.
ഓണ്‍ലൈനായി ആയി മയക്കുമരുന്ന് വരുത്തുകയും സോഷ്യൽ മീഡിയകളുടെ സഹായത്തോടെ വില്പന നടത്തുകയും ചെയ്തിരുന്ന തൃശൂർ കിഴക്കേകോട്ട സ്വദേശി മാജിക് മിഥിൻ എന്ന മിഥിനെ (25)തൃശ്ശൂർ ആമ്പക്കാടൻ മൂലയിൽ നിന്നും 23നു രാവിലെ മുക്കാൽ കിലോയോളം ഹാഷിഷ് ഓയിൽ, mdma, ആംഫിറ്റമിൻ, എന്നിവയുമായി പിടികൂടി.
ഓണ്‍ലൈന്‍ വഴി വിവിധ തരത്തിലുള്ള മയക്കുമരുന്നുകൾ ഇയാളുടെ അലങ്കാരമൽസ്യവില്പന കേന്ദ്രത്തിന്റെ അഡ്രെസ്സ് ഉപയോഗിച്ച് പാർസൽ വരുത്തുകയും വാട്സ്ആപ്പ്, ഫേസ് ബുക്ക് എന്നിവ പോലീസും എക്സൈസും ശ്രദ്ധിക്കുമെന്നു തിരിച്ചറിഞ്ഞു ‘ടെലഗ്രാം ‘ എന്ന ന്യൂജെൻ ആപ് വഴി വില്പന നടത്തിയ പ്രതിയെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചത് ഒരു 14 കാരനിൽ നിന്നുമാണ്. നന്നായി പഠിച്ചിരുന്ന വിദ്യാർത്ഥി പെട്ടെന്ന് പഠിക്കാതാകുകയും വീട്ടുകാരോട് ദേഷ്യപെടുന്ന സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തതോടെ വീട്ടുകാർക്ക് സംശയം തോന്നി എക്സൈസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആണ് മിഥിനെ കുറിച്ചുള്ള വിവരം എക്സൈസിന് ലഭിക്കുന്നത്. തുടർന്ന് പ്രതിയെ നിരീക്ഷിച്ചതിൽ പകൽ മുഴുവൻ സമയവും അലങ്കാര മൽസ്യ വിപണന കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഇയാള്‍ പെട്ടന്ന് ഓർഡർ അനുസരിച്ചു ആൾക്കാരെ വിളിച്ചുവരുത്തി മയക്കു മരുന്ന് വില്പന നടത്തി നിമിഷങ്ങൾക്കകം തിരികെ ഇയാള്‍ ജോലിയിൽ തിരികെ എത്തുമായിരുന്നു. അതുകൊണ്ട് തന്നെ ഇയാളെ ആരും സംശയിച്ചിരുന്നില്ല. തുടർന്ന് അലങ്കാര മൽസ്യത്തെ വാങ്ങാനെന്ന വ്യാജേന എക്സൈസ് സംഘത്തിലെ ഒരാൾ ഇയാളെ സമീപിക്കുകയും മിഥിനുമായി നല്ല സൗഹൃദത്തിൽ ആയതിനു ശേഷം തന്ത്രപരമായി മയക്കുമരുന്ന് ആവശ്യപ്പെട്ടു കുടുക്കുകയായിരുന്നു.
ഒരു ഗ്രാം ഹാഷിഷ് ഓയിലിന് 1250 രൂപക്കാണ് ടിയാൻ വില്പന നടത്തിയിയരുന്നത് എന്നും ആന്ധ്രാപ്രദേശിൽ നിന്നും നേരിട്ട് പോയിട്ടാണ് ഓയിൽ കൊണ്ട് വന്നെതെന്നും മറ്റു മയക്കുമരുന്നുകൾ ഓൺലൈൻ വഴി വരുത്തുന്നതാണ് എന്നും പ്രതി എക്സൈസിനോട് പറഞ്ഞു 1കോടി രൂപയുടെ മയക്കു മരുന്നുകളാണ് പ്രതിയിൽ നിന്നും പിടിച്ചെടുത്തത്.
മിഥിന്റെ ഫോണിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേക്ഷണത്തിൽ കണ്ണൂർ സ്വദേശി ആയ മാത്യു എന്ന യുവാവ് തൃശ്ശൂരിലെ ചെറുപ്പക്കാർക്ക് ഹാഷിഷ് ഓയിൽ എത്തിച്ചു കൊടുക്കാറുണ്ടെന്നും എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും ഇയാള്‍ തൃശ്ശൂരിൽ ട്രെയിൻ മാർഗം വരുമെന്നും ലഭിച്ച വിവരത്തിന്റെ അടി സ്ഥാനത്തിൽ നടത്തിയ അന്വേക്ഷണത്തിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ നു പുറകിൽ നിന്നും 8.7ഗ്രാം വീതമുള്ള 226 പ്ലാസ്റ്റിക് ഡപ്പി ഹാഷിഷ് ഓയിലുമായ് കണ്ണൂർ, ഓളയാർ സ്വദേശി ചിഞ്ചു മാത്യു (26)നെ പിടികൂടി. കൊച്ചി താവളമാക്കി അവിടെ താമസിച്ചു തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ ആഴ്ചയിൽ ഒരു ദിവസം എത്തുകയും മുൻകൂട്ടി നിശ്ചയിച്ച് ഇയാളുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചവർക്കു മയക്കുമരുമണ് നൽകി തിരികെ പോകുന്നതായിരുന്നു ഇയാളുടെ രീതി. ആന്ധ്രാപ്രേദേശിൽ നിന്നും കൊറിയർ മാർഗം ആണ് ഹാഷിഷ് ഓയിൽ എത്തിച്ചിരുന്നതെന്നു പ്രതി പറഞ്ഞു 5000 രൂപയാണ് ഒരു ബോട്ടിൽ ഹാഷിഷ് ഓയിലിന് പ്രതി ആവശ്യക്കാരിൽ നിന്നും വാങ്ങിയിയരുന്നത്.
കഞ്ചാവ് വിറ്റാൽ കിട്ടുന്നതിലും 4 ഇരട്ടി ലാഭം ഹാഷിഷ് ഓയിൽ വിറ്റാൽ ലഭിക്കുമെന്നുള്ള തിരിച്ചറിവാണ് പ്രതിയെ ഈ കച്ചവടത്തിലേക്ക് നയിച്ചതെന്ന് പ്രതി പറഞ്ഞു ഒന്നര കോടി വിലവരുന്ന 1.500കിലോ ഹാഷിഷ് ആണ് iഇയാളില്‍ നിന്നും പിടികൂടിയത് തൃശ്ശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം ഫ് സുരേഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബാലസുബ്രഹ്മണ്യൻ, പ്രിവന്റീവ് ഓഫീസർ മാരായ ശിവശങ്കരൻ, വിപിൻ, സിവിൽ എക്സൈസ് ഓഫീസർ മാരായ കൃഷ്ണപ്രസാദ്,ടി. ർ സുനിൽ, മനോജ് കുമാർ, ജെയ്സൺ, ദേവദാസ്, ബിജു, രാജു, സനീഷ്, ഷനുജ്, സുധീർ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.
Post Your Comments