Latest NewsIndia

പ്രധാനമന്ത്രിയാകാന്‍ പിന്തുണയ്ക്കുന്ന ആര്‍ക്കൊപ്പവും പോകുമെന്ന് മായാവതി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയാവാന്‍ തനിക്ക് പിന്തണ നല്‍കുന്നവര്‍ ആരോ അവര്‍ക്കൊപ്പം ചേരുമെന്ന് മായാവതി. അംബേദ്കര്‍ നഗറില്‍ അണികളോട് സംസാരിക്കുമ്പോഴായിരുന്നു മായാവതി തന്റെ നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷ ഐക്യമുണ്ടാക്കാന്‍ ദക്ഷിണേന്ത്യയിലെ നേതാക്കള്‍ ഊര്‍ജിത പരിശ്രമത്തിലാണ്. എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ ആര്‍ക്കൊപ്പമുണ്ടാവുമെന്ന ചോദ്യങ്ങള്‍ക്കാണ് മായാവതി നിലപാട് വ്യക്തമാക്കിയത്.

എന്‍ഡിഎയ്‌ക്കെതിരായി പ്രതിപക്ഷ ഐക്യമുണ്ടാവുമ്പോള്‍ മായാവതിയുടെ നിലപാട് വെല്ലുവിളിയാവുമെന്നാണ് സൂചനകള്‍. നിലവില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി കൈകോര്‍ത്തിരിക്കുന്ന മായാവതി തന്റെ നിലപാട് തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമാക്കാം എന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ഈ മാസം തുടക്കത്തില്‍ അണികളോട് തന്റെ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന സൂചനകള്‍ മായാവതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പരസ്യമായി തന്റെ നിലപാട് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button