ദേശീയത വാക്കുകളിലും പ്രവൃത്തിയിലും നിറച്ചാണ് തേജസ്വി സൂര്യ ബിജെപി നേതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. വെറും 28 വയസ് മാത്രമുള്ള പയ്യനെ ബംഗലൂരു സൗത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ മുതിര്‍ന്ന നേതാക്കളില്‍ പലരും നെറ്റി ചുളിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ മൂന്ന് ലക്ഷത്തി ഇരുപത്തി അയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷവുമായി ദേശീയ ശ്രദ്ധ തന്നെ പിടിച്ചുപറ്റിക്കഴിഞ്ഞു തേജസ്വി സൂര്യ. പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ലമെന്റേറിയനായിരിക്കും ഈ യുവാവ്. 7,36, 605 വോട്ടുകളാണ് തേജസ്വി നേടിയത്. കോണ്‍ഗ്രസിലെ ബികെ ഹരിപ്രസാദായിരുന്നു തേജസ്വിയുടെ മുഖ്യഎതിരാളി.
അഭിഭാഷകന്‍ കൂടിയായ തേജസ്വി യുവമോര്‍ച്ചയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. തീവ്ര ഹൈന്ദവനിലപാടുകളുടെ പേരില്‍ അറിയപ്പെടുന്ന തേജസ്വി, മോദിയെ എതിര്‍ക്കുന്നവര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വഴി കടുത്ത ഭാഷയില്‍ തന്നെ പ്രതികരിക്കാറുണ്ടായിരുന്നു. ബിജെപിയുടെ സംസ്ഥാന മീഡിയ മാനേജ്‌മെന്റിലെ സുപ്രധാന മുഖമായ തേജസ്വി, യെദ്യൂരപ്പ ക്യാംപുമായും പുലര്‍ത്തിയിരുന്ന നല്ല ബന്ധം കാരണം തേജസ്വിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് സംസ്ഥാനഘടകം പൂര്‍ണ പിന്തുണ നല്‍കിയിരുന്നു.
ബിജെപി സംസ്ഥാന നേതൃത്വവും തേജസ്വിനിയുടെ പേര് മാത്രമായിരുന്നു ഹൈക്കമ്മാന്‍ഡിന് നിര്‍ദേശിച്ചതും. തന്റെ എന്‍ജിഒയുടെ പേരില്‍ ഏറെ ജനസമ്മിതിയുള്ള വ്യക്തിയാണ് തേജസ്വിനി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെദ്യൂരപ്പയും തേജസ്വിനിക്ക് തന്നെയാണ് പൂര്‍ണ പിന്തുണ അറിയിച്ചതും.
Post Your Comments