Latest NewsNattuvartha

മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

പത്തനംതിട്ട : സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും ഒരു ലക്ഷത്തില്‍ രൂപയില്‍ കൂടാതെ വാര്‍ഷിക വരുമാനം ഉള്ളവരുമായ കളിമണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം.

അപേക്ഷയും അനുബന്ധ രേഖകളും ഈ മാസം 25ന് മുമ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷാഫോറവും കൂടുതല്‍ വിവരവും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0484 2429130.

shortlink

Post Your Comments


Back to top button