തിരുവനന്തപുരം•കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ അന്ധമായ ബിജെപി വിരോധവും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിച്ചുകൊണ്ടുള്ള മുതലെടുപ്പ് രാഷ്ട്രീയമാണ് യുഡിഎഫ് – എല്‍ഡിഎഫ് മുന്നണികള്‍ നടത്തിയതെന്ന് ബി.ജെ.പി .
കോണ്‍ഗ്രസ്സ് 1960കളില്‍ ഗുല്‍സാരിലാല്‍ നന്ദ വിശേഷിപ്പിച്ചത് പോലെ ‘കേരളത്തിലെ കോണ്‍ഗ്രസ്സ് ദേശീയ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെ പുഴുക്കുത്താണ് ‘ എന്ന് പറഞ്ഞത് 2019 ലെ തെരഞ്ഞെടുപ്പിലും ശ്രീ.നന്ദയെ അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത് കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ജാതിമത പ്രീണന രാഷ്ട്രീയം കണ്ട് മടുത്തിട്ടാണ്. തത്വദീക്ഷയില്ലാതെ ന്യൂനപക്ഷ ധ്രൂവീകരണവും ഭൂരിപക്ഷ മത ജാതി പ്രസ്ഥാനങ്ങളെ സ്വാധിനിച്ചും നേടിയ വിജയമാണ് ഇത്. ഇതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഇടത്പക്ഷത്തിന് സാധിക്കില്ലെന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ലിക്യുഡേഷനില്‍ എത്തിയത് തെളിയിച്ചിരിക്കുന്നു.
ഇത്തരം ഒരു ചുറ്റുപാടിൽ ബിജെപിക്കും നരേന്ദ്രമോദിക്കും ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ച തെരഞ്ഞെടുപ്പാണിത്. 16% ത്തിനടുത്ത് വോട്ട് എന്‍ഡിഎക്ക് ലഭിച്ചിട്ടുണ്ട്. 2014ല്‍ 10% വോട്ട് കിട്ടിയ സ്ഥാനത്ത് ജനപിന്തുണ ഇത്രയും അധികം വര്‍ദ്ധിച്ചത് എന്‍ഡിഎയുടെ പ്രസക്തിയും ആവശ്യകതയുമാണ് ചൂണ്ടികാട്ടുന്നത്. ചില സീറ്റുകള്‍ വിജയിക്കുമെന്ന് പ്രതിക്ഷിച്ചെങ്കിലും അത് കിട്ടാതെ പോയത് രണ്ട് പാര്‍ട്ടികളുടെ കുതന്ത്രങ്ങളും കുപ്രചരണങ്ങളും കൊണ്ടാണ്. എന്‍ഡിഎക്ക് വോട്ട് ചെയ്ത് നരേന്ദ്ര മോദിയില്‍ വോട്ട് അര്‍പ്പിച്ച മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. കൂടുതല്‍ ഉത്തരവാദിത്വത്തോടെയും പ്രതിബദ്ധതയോടെയും കേരളത്തിലെ യഥാര്‍ത്ഥ രാഷട്രീയ ബദലാകാനുള്ള ശ്രമം തുടരുമെന്നും ബി.ജെ.പി പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments