പാലക്കാട്: പാലക്കാട് ന്യൂനപക്ഷം കൈവിട്ടുവെന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം.ബി രാജേഷ്. ഇത് വോട്ടു വിഹിതത്തില്‍ തിരിച്ചടിയായെന്നും രാജേഷ് പറഞ്ഞു. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ ഒറ്റപ്പാലം, ഷൊര്‍ണൂര്‍, കോങ്ങാട്ടും തിരിച്ചടി ഉണ്ടായതിനെ കുറിച്ച് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ വി.കെ ശശിയുടെ പ്രശ്‌നം തെരെഞ്ഞെടുപ്പിനെ ബാധിച്ചോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രാഥമിക പരിശോധനയില്‍ ന്യൂപക്ഷ കേന്ദ്രീകരണം യുഡിഎഫിന് അനുകൂലമായി വന്നിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം തോല്‍വിയെ കുറിച്ച് വിശദമായി വിശകലനം ചെയ്യുമെന്ന് രാജേഷ് പറഞ്ഞു.
Post Your Comments