ബംഗളുരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ബിജെപി സഖ്യം 7 സീറ്റ് അധികമായി നേടിയപ്പോൾ യു പി എ വെറും നാല് സീറ്റിലേക്കൊതുങ്ങി. കഴിഞ്ഞ തവണ 11 സീറ്റായിരുന്നു കോൺഗ്രസ് സഖ്യം ഇവിടെ നേടിയത്.
ആകെ 28 ലോക്സഭാ മണ്ഡലങ്ങളാണ് കർണാടകയിൽ ഉള്ളത്. ഇതോടെ പ്രതിസന്ധിയിലാകുന്നത് കോൺഗ്രസ് ജെഡിഎസ് മുന്നണിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരാണ്. നേരത്തെ തന്നെ ബിജെപി എം എൽ എ മാർ ബിജെപിയിലേക്ക് പോകാനുള്ള നീക്കങ്ങൾ നടന്നിരുന്നു. സർക്കാരിനെ താഴെയിടാൻ ഓപ്പറേഷൻ താമര എന്ന പേരിൽ ബിജെപിയും രംഗത്തുണ്ടായിരുന്നു.
കേന്ദ്രത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ വരികയും കർണാടകയിൽ കൂടുതൽ സീറ്റ് നേടുകയും ചെയ്തതോടെ കൂടുതൽ എംഎൽഎ മാർ കോൺഗ്രസ് വിടാനുള്ള സാധ്യതയാണുള്ളത്. തെരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞാൽ സംസ്ഥാന സർക്കാരിനെ താഴെയിടുമെന്ന് ബിജെപി നേതാക്കളും പ്രസ്താവിച്ചിരുന്നു.
Post Your Comments