ബംഗളുരു: കർണാടക മുഖ്യമന്ത്രിയുടെ മകനെതിരെ മത്സരിച്ച് ഉജ്ജ്വല വിജയം നേടിയിരിക്കുകയാണ് നടി സുമലത. അന്തരിച്ച കോൺഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയാണ് സുമലത. ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുകയും ലീഡ് നില പലകുറി മാറി മറിയുകയും ചെയ്ത മാണ്ഡ്യയില്‍ ഒടുവിൽ മിന്നുന്ന ജയമാണ് ഇവർ സ്വന്തമാക്കിയത്.1,26,436 ആണ് സുമലതയുടെ ഭൂരിപക്ഷം.
സുമലതയ്ക്ക് 6.98 ലക്ഷം വോട്ടുകള്‍ കിട്ടിയപ്പോള്‍ എതിർ സ്ഥാനാർത്ഥി നിഖില്‍ കുമാരസ്വാമി 5.72 ലക്ഷം വോട്ടുകൾ നേടി.
സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിച്ചതെന്ന പ്രത്യേകതയും ഇവർക്കുണ്ട്. 52 വർഷത്തിന് ശേഷമാണു കർണാടകയിൽ നിന്നും ഒരു സ്വതന്ത്ര സ്ഥാനാർത്ഥി ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്.
ബിജെപി പിന്തുണയോടെയായിരുന്നു സുമതല മത്സരിച്ചത്.
“ഇത് എന്റെ മാത്രം വിജയമല്ല. അംബരീഷിന്‍രെ കൂടി വിജയമാണ്. ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയ സ്‌നേഹമാണ് എനിക്ക് വിജയം നല്‍കിയത്”, വിജയത്തിന് ശേഷം സുമലത ഇങ്ങനെ പ്രതികരിച്ചു
കോൺഗ്രസുമായുള്ള സീറ്റ് തർക്കത്തിൽ മനം മടുത്തതാണ് സുമലത സ്വതന്ത്രയായി മത്സരിച്ചത്.
Post Your Comments