കൊച്ചി : കൊല്ലം മജിസ്ട്രേറ്റിന്റെ നടപടിയ്ക്കെതിരെ ഹൈക്കോടതി. കൊല്ലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (3) താല്‍ക്കാലിക കോടതി ഒരുകൂട്ടം കേസുകളില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി സ്വമേധയാ റജിസ്റ്റര്‍ ചെയ്ത ഏതാനും റിവിഷന്‍ ഹര്‍ജികള്‍ അനുവദിച്ച കോടതി, കേസുകള്‍ വീണ്ടും പരിഗണിച്ചു തീരുമാനിക്കാന്‍ മജിസ്‌ട്രേട്ട് കോടതിയോടു നിര്‍ദേശിച്ചു. .2016 ജൂണ്‍ ഒന്നിനും ഡിസംബര്‍ 31നുമിടയില്‍ 1622 കേസുകള്‍ തീര്‍പ്പാക്കിയതു നിയമപ്രകാരമല്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണു തിരുത്തല്‍ നടപടി ആരംഭിച്ചത്.
ഒരുകൂട്ടം അബ്കാരി, ലഹരി മരുന്ന്, മോട്ടര്‍ വാഹന കേസുകള്‍ തീര്‍പ്പാക്കിയതു ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശം പാലിച്ചല്ലെന്നായിരുന്നു കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ റിപ്പോര്‍ട്ട്. ഇതില്‍ ഏതാനും കേസുകളാണു ജസ്റ്റിസ് രാജ വിജയരാഘവന്‍ പരിഗണിച്ചത്.പ്രതികളെ ഹാജരാക്കാത്തതിനെ തുടര്‍ന്നു കീഴ്‌ക്കോടതി അവരെ വിടുതല്‍ ചെയ്യുകയായിരുന്നു.
Post Your Comments