എക്സിറ്റ് പോളുകൾ ബിജെപിക്ക് അനുകൂലമായി വന്നതിനു തൊട്ടു പിന്നാലെ ഇവിഎമ്മിനെതിരെ നടന്ന വ്യാപക പ്രചാരണത്തിന് പിന്നിൽ 300 സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ കൂട്ടായ പങ്കെന്ന് കണ്ടെത്തി. ഇലക്ഷൻ നടത്തിയത് ജനാധിപത്യപരമായി അല്ല എന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ കൃത്രിമം കാണിച്ചു എന്നും ആയിരുന്നു വ്യാപക പ്രചാരണം.
ഇത് കൂടാതെ ഇലക്ഷൻ കമ്മീഷന്റെ പേജിലും വ്യാപക പ്രവാരണം നടന്നിരുന്നു . ഇതിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ പ്രചാരണം നടത്തി സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments