കാളിദാസൻ മരിച്ചു, കണ്വ മാമുനി മരിച്ചു, അനസൂയ മരിച്ചു, പ്രിയംവദ മരിച്ചു, ശകുന്തള മാത്രം മരിച്ചില്ല.. എന്ന പാട്ട് പോലെയായി കേരളത്തിൽ ഇടതുമുന്നണിയുടെ കാര്യമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ.ജയശങ്കര്‍. ആലപ്പുഴയില്‍ ആരിഫ് ജയിച്ചതിനാല്‍ നവോത്ഥാന നായകന്‍ വെള്ളാപ്പള്ളി നടേശന് തല മൊട്ടയടിയ്ക്കാനുള്ള അവസരം നഷ്ടമായി എന്നും ജയശങ്കര്‍ പരിഹസിച്ചു.
ജയശങ്കറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
കാളിദാസൻ മരിച്ചു, കണ്വ മാമുനി മരിച്ചു, അനസൂയ മരിച്ചു, പ്രിയംവദ മരിച്ചു, ശകുന്തള മാത്രം മരിച്ചില്ല.. എന്ന പാട്ട് പോലെയായി കേരളത്തിൽ ഇടതുമുന്നണിയുടെ കാര്യം.
സമ്പത്ത് തോറ്റു, രാജേഷ് തോറ്റു, വീണയും തോറ്റു, പികെ ബിജു ദയനീയമായി തോറ്റു. ആരിഫ് മാത്രം തോറ്റില്ല.
വിനയവും മര്യാദയുമുളള പൊതു പ്രവർത്തകനാണ് സഖാവ് എഎം ആരിഫ്. മസിലു പിടുത്തം ഒട്ടുമില്ല. ഇടതുപക്ഷത്തിനു നല്ല മേധാവിത്തമുളള മണ്ഡലമാണ് ആലപ്പുഴ. എംവി ഗോവിന്ദൻ മാസ്റ്ററുടെയും മരാമത്ത് മന്ത്രി ജി സുധാകരൻ്റെയും നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനവും ആരിഫിന് ഗുണമായി.
ആരിഫ് പാട്ടും പാടി ജയിക്കും എന്നായിരുന്നു നവോത്ഥാന നായകൻ വെളളാപ്പളളി നടേശൻ പ്രവചിച്ചത്. തോറ്റാൽ തല മൊട്ടയടിക്കും എന്നൊരു ഭീഷണിയും മുഴക്കിയിരുന്നു.
പാട്ടു പാടിയില്ല എങ്കിലും ആരിഫ് ജയിച്ചു. നടേശൻ മുതലാളിക്കു തല മുണ്ഡനം ചെയ്യാനുളള അവസരം നഷ്ടപ്പെട്ടു.
Post Your Comments