Latest NewsKerala

വോട്ടെണ്ണല്‍ ചുമതലയുമായെത്തിയ സിപിഐ നേതാവ് കുഴഞ്ഞുവീണു മരിച്ചു

ആലപ്പുഴ: വോട്ടെണ്ണല്‍ ചുമതലയുമായി എത്തിയ സിപിഐ നേതാവ് കുഴഞ്ഞ് വീണ് മരിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. കെഡി മോഹനനാണ് മരിച്ചത്. വോട്ടെണ്ണലിന്റെ ഭാഗമായി എത്തിയതായിരുന്നു. ലോഡ്ജില്‍ തങ്ങാനെത്തിയതായിരുന്നു മോഹനന്‍. സിപിഐ ജില്ലാ നിര്‍വാഹകസമിതി അംഗവും ചമ്പക്കുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.

72 വയസ്സായിരുന്നു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. സിപിഐയുടെ കര്‍ഷകതൊഴിലാളി സംഘടനയായ ബികെഎംയു സംസ്ഥാന വൈസ്പ്രസിഡന്റ്ും ജില്ലാ പ്രസിഡന്റുമാണ് മോഹനന്‍. എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ്. ചുമട്ട് തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. ലോഡ്ജില്‍ എത്തുന്നതിന് മുന്‍പ് ക്ഷീണം അനുഭവപ്പെട്ടിരുന്നുവെങ്കിലും മോഹനന്‍ കാര്യമാക്കിയിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button