മോദിയെ പുറത്താക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിനിടെ സ്വന്തം സംസ്ഥാനത്തുനിന്നുപോലും ചന്ദ്രബാബു നായിഡു ആട്ടിയോടിക്കപ്പെട്ടു. ആന്ധ്രപ്രദേശിലെ നിലവിലെ മുഖ്യമന്ത്രിയും ടിഡിപി (തെലുങ്ക് ദേശം പാർട്ടി) നേതാവുമായ ചന്ദ്രബാബുനായിഡുവിന്റെ രാഷ്ട്രീയ സാധ്യത പോലും ചോദ്യം ചെയ്യുന്ന തലത്തിലേക്കാണു തിരഞ്ഞെടുപ്പ് ഫലം നീങ്ങുന്നത്. ഇതോടെ നായിഡു ഗവർണ്ണർക്ക് രാജിക്കത്തു സമർപ്പിച്ചതായാണ് സൂചന.
ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും ഒരുമിച്ചാണ് ആന്ധ്രപ്രദേശിൽ നടന്നത്. ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് ഇരുതിരഞ്ഞെടുപ്പുകളിലും ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. 145 മണ്ഡലങ്ങളുള്ള നിയമസഭയിൽ 80ഓളം സീറ്റുകളിൽ വൈഎസ്ആർ മുന്നേറുകയാണ്. 29 സീറ്റുകളിൽ മാത്രമാണ് ടിഡിപി ലീഡ് ചെയ്യുന്നത്
Post Your Comments