ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ഭൂരിപക്ഷത്തിലേക്ക് നീങ്ങുമ്പോള്‍ മോദിയും കൂട്ടരും ഇനി ലക്ഷ്യമിടുന്നത് കേരളമാണ്. ഇത്തവണ ശബരിമല വിഷയമൊക്കെ കത്തിച്ചുനോക്കിയെങ്കിലും ഫലം ബി.ജെ.പിക്ക് അനുകൂലമായില്ല.എന്നാല്‍ അടുത്ത തവണ കേരളം പിടിക്കുമെന്ന് ഉറപ്പിച്ച് പറയുകയാണ് ബി.ജെ.പി നേതൃത്വം. അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ദേശീയ വക്താവ് ജി.വി.എല്‍ നരസിംഹ റാവു പറഞ്ഞു.
ഇത്തവണ പശ്ചിമ ബംഗാളും ഒഡീഷയും പിടിച്ചതുപോലെ അടുത്ത തവണ കേരളവും പിടിക്കുമെന്നാണ് റാവുവിന്റെ അവകാശവാദം. പശ്ചിമ ബംഗാളില്‍ ബി.ജെ.പി 19 സീറ്റില്‍ ലീഡ് നേടിയിട്ടുണ്ട്. ഒഡീഷയിലെ 21 സീറ്റില്‍ ഏഴു സീറ്റില്‍ ലീഡ് നേടാനും ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതേസമയം, നിലവില്‍ കേരളത്തില്‍ യു.ഡി.എഫ് 20 ല്‍ 19 സീറ്റിലും മുന്നിട്ടുനില്‍ക്കുകയാണ്.
ദേശീയ തലത്തില്‍ 10 ഏജന്‍സികള്‍ നടത്തിയ സര്‍വേകളില്‍ ഒന്‍പതും എന്‍ഡിഎ സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്നു പ്രവചിച്ചിരുന്നു. അവശേഷിച്ച ഒരു ഏജന്‍സിയാകട്ടെ, വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിക്കു വലിയ നഷ്ടമുണ്ടാകുമെന്നും വിലയിരുത്തി10 സര്‍വേകളുടെയും ശരാശരി പ്രകാരം, ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 304 സീറ്റ് നേടുമെന്നായിരുന്നു വിലയിരുത്തല്‍. 2014ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 336 സീറ്റും യുപിഎ 58 സീറ്റും മറ്റു കക്ഷികള്‍ 149 സീറ്റുമാണു നേടിയത്.
Post Your Comments