
അഹമ്മദാബാദ്: പബ്‌ജി കളിക്കാൻ വേണ്ടി ഭർത്താവിൽ നിന്നും വിവാഹമോചനം വേണമെന്ന ആവശ്യവുമായി യുവതി. വുമൺ ഹെൽപ് ലൈനിൽ വിളിച്ചാണ് 19 കാരിയായ യുവതി തനിക്ക് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടത്. ഇവർക്ക് ഒരു വയസുള്ള കുഞ്ഞുമുണ്ട്. തന്റെ കുടുബത്തിന്റെ അടുത്ത് നിന്നും തന്നെ മാറ്റി താമസിപ്പിക്കണമെന്നും യുവതി ആവശ്യപ്പെടുകയുണ്ടായി. അതേസമയം ഫോൺ വിളിച്ച യുവതി താൻ എവിടെ നിന്നാണ് വിളിക്കുന്നതെന്ന് പറയാൻ തയ്യാറായില്ല.
അഭയ ഹോമിൽ വിളിച്ച് തന്റെ ഫോൺ ഭർത്താവിന്റെ വീട്ടുകാർ വാങ്ങിവെച്ചുവെന്നും സ്വന്തം വീട്ടിലേക്ക് പോകാൻ താത്പര്യമില്ലെന്നും അറിയിച്ചു. അഭയ ഹോമിൽ ഫോൺ ഉപയോഗിക്കാൻ കഴിയില്ലെന്നും പുറത്തുപോകാൻ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചതോടെ യുവതി തന്റെ പ്ലാൻ ഉപേക്ഷിച്ചു. തുടർന്ന് പെൺകുട്ടിയെ വിളിച്ചുവരുത്തി കൗൺസിലിംഗ് നടത്തുകയും ജീവിതത്തെക്കുറിച്ച് ചിന്തിക്കണമെന്നും മറ്റും ഉപദേശിച്ച് വിടുകയും ചെയ്‌തു. യുവതി ഇപ്പോൾ ഭർത്താവിനൊപ്പം തന്നെയാണ് താമസം.
Post Your Comments