KeralaLatest News

വ്യാഴാഴ്ച മുതല്‍ ഗുരുവായൂര്‍ പാതയില്‍ തീവണ്ടികള്‍ ഓടിത്തുടങ്ങും

തൃശൂര്‍: പൂങ്കുന്നം വരെയുള്ള റെയില്‍ പാതയില്‍ നവീകരണ പ്രവര്‍ത്തികളുടെ ആദ്യഘട്ടം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ ഗുരുവായൂര്‍ പാതയില്‍ തീവണ്ടികള്‍ സാധാരണനിലയില്‍ ഓടിത്തുടങ്ങും. രണ്ട് മാസത്തോളമായി എറണാകുളത്ത് നിന്നും വൈകിയോടിയിരുന്ന 16127 ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ എക്‌സ്പ്രസ്, റദ്ദാക്കപ്പെട്ട രാവിലത്തെ 56370 എറണാകുളം – ഗുരുവായൂര്‍, ഉച്ചയ്ക്ക് ഓടിയിരുന്ന 56375 ഗുരുവായൂര്‍ – എറണാകുളം പാസഞ്ചറുകള്‍ എന്നിവയാണ് നാളെ മുതല്‍ പതിവുപോലെ ഓടി തുടങ്ങുക. അതേസമയം, പൂങ്കുന്നത്തിനും വടക്കാഞ്ചേരിക്കും ഇടയിലുള്ള പാതയുടെ നവീകരണപ്രവര്‍ത്തികള്‍ ജൂണ്‍ 18 വരെ തുടരും.

shortlink

Post Your Comments


Back to top button