പൊലീസ് സ്റ്റേഷനിലെ സ്റ്റോര്‍ റൂമില്‍ നിന്ന് തൊണ്ടിമുതലടക്കം സാധനങ്ങള്‍ കള്ളന്‍ കൊണ്ടുപോയി. മോഷണം നടന്ന് ഒന്നര ദിവസമായിട്ടും പക്ഷേ സംഭവം പൊലീസുകാര്‍ അറിഞ്ഞില്ലെന്ന് മാത്രം.
ഉത്തര്‍പ്രദേശിലെ ശഹീദാബാദ് പൊലീസ് സ്റ്റേഷനിലാണ് സംംഭവം നടന്നത്. സ്റ്റേഷന്‍ സമുച്ചയിത്തില്‍ തന്നെയുള്ള സ്റ്റോര്‍ മുറിയിലായിരുന്നു മോഷണം. മെയ് പതിനെട്ടിന് രാത്രിയിലാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. പക്ഷേ മെയ് 20 ന് രാവിലെയാണ് സ്‌റ്റോര്‍ റൂമിന്റെ വാതില്‍ തുറന്നു കിടക്കുന്നത് പൊലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, ബാറ്ററികള്‍, സിസിടിവി ക്യാമറകള്‍, ഗ്യാസ് സിലിണ്ടറുകള്‍ തുടങ്ങിയവയാണ് മോഷ്ടിക്കപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെ കസ്റ്റഡിയിലെടുത്തു. മോഷണം പോയ വസ്തുക്കളില്‍ ചിലത് ഇവരുടെ കയ്യില്‍ നിന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇവരൈ അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി ഭൂരിപക്ഷം പൊലീസുകാര്‍ പോയതും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനപ്രവേശനകവാടം അടച്ചതും മോഷ്ടാക്കള്‍ക്ക് സൗകര്യമായി. പൊലീസിന്റെ അഭിമാന പ്രശ്‌നമായതിനാല്‍ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Post Your Comments