Latest NewsBusiness

രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികള്‍ വന്‍ പ്രതിസന്ധിയില്‍

മുംബൈ : രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികള്‍ വന്‍ പ്രതിസന്ധിയില്‍ . മുന്‍നിര ടെലികോം കമ്പനികള്‍ക്കെല്ലാം വന്‍ തിരിച്ചടിയാണ് നേരിട്ടത്. വോഡഫോണ്‍-ഐഡിയ, എയര്‍ടെല്‍ ടെലികോം കമ്പനികളാണ് വരിക്കാരില്ലാതെ ഭീമമായ നഷ്ടം നേരിടുന്നത്. ട്രായിയുടെ മാര്‍ച്ച് മാസത്തിലെ കണക്കുകള്‍ പ്രകാരം വരിക്കാരുടെ എണ്ണത്തില്‍ പിടിച്ചുനിന്നത് ജിയോ മാത്രമാണ്. ശേഷിക്കുന്ന എല്ലാ കമ്പനികളും താഴോട്ടു പോയി. ഏറ്റവും കൂടുതല്‍ വരിക്കാരുള്ള വോഡഫോണ്‍-ഐഡിയ കമ്പനികള്‍ക്ക് 31 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 1.45 കോടി വരിക്കാരെയാണ്. ഭാര്‍തി എയര്‍ടെല്ലിന് 1.51 കോടി വരിക്കാരെയും നഷ്ടപ്പെട്ടു.

ഐഡിയ-വോഡഫോണ്‍, എയര്‍ടെല്‍, ബിഎസ്എന്‍എല്‍, ടാറ്റ ടെലി തുടങ്ങി കമ്പനികള്‍ക്കാണ് വന്‍ തിരിച്ചടി നേരിട്ടത്. മാര്‍ച്ചില്‍ ജിയോയ്ക്ക് ലഭിച്ചത് 94 ലക്ഷം അധിക വരിക്കാരെയാണ്. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളായ വോഡഫോണിനും ഐഡിയക്കും നഷ്ടപ്പെട്ടത് 1.4 കോടി വരിക്കാരെയുമാണ്.

ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 30.67 കോടിയായി. രാജ്യത്തെ മൊത്തം ടെലികോം കമ്പനികളുടെ വരിക്കാരുടെ എണ്ണം 116.18 കോടിയാണ്. എയര്‍ടെല്ലിന്റെ ആകെ വരിക്കാര്‍ 32.51 കോടിയാണ്. വോഡഫോണ്‍ ഐഡിയ മൊത്തം വരിക്കാര്‍ 39.48 കോടിയാണ്. മാര്‍ച്ച് മാസത്തില്‍ ബിഎസ്എന്‍എല്ലിന് നഷ്ടമായത് ലഭിച്ചത് 5.23 ലക്ഷം വരിക്കാരെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button