Latest NewsKerala

കിഴക്കേകോട്ടയില്‍ ബസ് ഇറങ്ങി നടക്കുമ്പോള്‍ മനുഷ്യ വിസര്‍ജം പറ്റാതെ സൂക്ഷിച്ചു നടക്കണമായിരുന്നു; തലസ്ഥാനത്തെ കുറിച്ച് ഒരു കുറിപ്പ്

തിരുവനന്തപുരം നഗരം ഇന്നീ കാണുന്നതു പോലെ അല്ലായിരുന്നുവെന്നും രാജഭരണമല്ല, ജനായത്ത ഭരണമാണ് ഇതിന് പിന്നിലെന്നും യുവാവിന്റെ കുറിപ്പ്. ഇന്ന് 36 വയസുള്ള തന്റെ ചെറുപ്പത്തില്‍ അതായതു 80 കളുടെ അവസാനത്തില്‍ അല്ലെങ്കില്‍ 90 കളുടെ തുടക്കത്തിലുള്ള തിരുവനന്തപുരം എങ്ങനെയായിരുന്നുവെന്ന് വിവരിച്ചു കൊണ്ടാണ് ശ്രുതി എസ് പങ്കജിന്റെ കുറിപ്പ് തുടങ്ങുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

തിരുവനന്തപുരം മൊത്തം രാജകുടുംബം ഉണ്ടാക്കിയതാണെന്നും ജനായത്ത ഭരണം വന്നപ്പോൾ അവഗണന മാത്രമാണ് എന്നും പറഞ്ഞൊരു തള്ളു വാട്സാപ്പിലും ഫേസ്ബുക്കിലും ചരിത്രം എന്നത് ചുക്കാണോ ചുണ്ണാമ്പാണോ എന്ന് പോലും അറിയാത്ത ചില വിവരദോഷികൾ അജ്ഞത കൊണ്ടും ചിലര് പ്രോപഗണ്ടയുടെ ഭാഗമായും പ്രചരിപ്പിക്കുന്നുണ്ട്. പുസ്തകം എഴുതാനുള്ള മാറ്റർ ഉള്ള സബ്ജക്ട് ആണ് കഴിയും വിധം ചുരുക്കി പറയാം.

ഇന്ന് 36 വയസുള്ള എന്റെ ചെറുപ്പത്തിൽ അതായതു 80 കളുടെ അവസാനത്തിൽ അല്ലെങ്കിൽ 90 കളുടെ തുടക്കത്തിൽ പോലും ഇന്ന് നഗരത്തിലെ അതിവേഗം വളരുന്ന എന്റെ പ്രദേശമായ ആക്കുളത്തു ഭൂരിപക്ഷം വീടുകളും ഓല മേഞ്ഞ കുടിലുകൾ ആയിരുന്നു. എത്രയെങ്കിലും വീടുകളിൽ കറന്റ് ഇല്ലായിരുന്നു. പല വീടുകളിലും കക്കൂസ് ഇല്ലായിരുന്നു. അന്ന് എന്റെ ‘അമ്മ ksrtc ചീഫ് ഓഫീസായ കിഴക്കേകോട്ടയിലെ വർക്ക് ചെയ്യുമ്പോൾ അവധിക്കാലത്തു കുട്ടികളായ ഞങ്ങളെ ഓഫീസിൽ കൊണ്ട് പോകുമായിരുന്നു. കിഴക്കേകോട്ടയിൽ ബസ് ഇറങ്ങി നടന്നു പോകുമ്പോൾ മനുഷ്യ വിസർജം കാലിൽ പറ്റാതെ സൂക്ഷിച്ചു നടക്കണമായിരുന്നു. നഗരത്തിലെ കണ്ണായ സ്ഥലങ്ങളിലെ പാതയോരങ്ങൾ പോലും ആളുകൾ മലവിസർജനം ചെയ്തിരുന്നു എന്നത് ഇന്നത്തെ കുട്ടികൾക്ക് മനസ്സിലാവില്ല.
80 കളുടെ അവസാനം പോലും വീടുകളുടെ അവസ്ഥ പറഞ്ഞല്ലോ. 1901 ലെ സെൻസസ് പ്രകാരം തിരുവിതാംകൂറിലെ 545000 വീടുകളിൽ 4800 ഇൽ പരം വീടുകൾ മാത്രമാണ് ഓട് മേഞ്ഞതു ഉണ്ടായിരുന്നത്. (<1 %) രാജഭരണത്തിൽ നാടിൻറെ അവസ്ഥ! 1860 കളിൽ ഇവിടെ ഗോൾഫ് ക്ലബ് ഉണ്ടായിരുന്നു എന്നോർക്കണം ബ്രിട്ടീഷുകാർക്ക് കളിയ്ക്കാൻ! കുമാരനാശാന്റെ തോന്നക്കലെ ഇപ്പോഴും പ്രിസെർവ് ചെയ്ത വീട് കണ്ടാൽ അന്നത്തെ ജീവിത നിലവാരം മനസ്സിലാവും.

അയിത്തജാതിക്കാർ വന്നിറങ്ങും എന്ന് കരുതി 1880 മുതൽ 1903 വരെ 23 വർഷം റയിൽവേ തിരുവനന്തപുരത്തേക്ക് നീട്ടുന്നത് തടഞ്ഞതും ഇതേ രാജഭരണമാണ് .

അന്യ നാട്ടിൽ പോയി ഉയർന്ന റാങ്കോടെ മെഡിസിൻ പഠിച്ചു വന്ന ഡോക്ടർ പല്പുവിനോട് തെങ്ങു ചെത്തിയാൽ പോരാരുന്നോ എന്ന് ചോദിച്ചതും ഇതേ രാജാക്കന്മാർ തന്നെയാണ്.

തങ്ങളുടെ യജമാനന്മാരായ ബ്രിട്ടീഷുകാരുടെ കല്പന പ്രകാരം കൊച്ചിൻ ഹാർബർ ഉണ്ടാക്കാൻ പകുതി മുക്കാല് പൈസയും മുടക്കിയത് ഇതേ തിരുവിതാംകൂർ രാജ ഭരണമാണ് എന്ന് ഇന്നത്തെ പ്രാദേശികവാദികൾ മനസ്സിലാക്കണം. FACT അടക്കമുള്ള വാൻ പൊതുമേഖലാ സ്ഥാപനങ്ങളൊക്കെ തന്നെ തിരുവനന്തപുരത്തു സ്ഥാപിക്കാതെ തിരുവിതാംകൂറിന്റെ വടക്കേ അറ്റമായ ആലുവയിൽ കൊണ്ട് പോയി സ്ഥാപിച്ചത് തിരുവിതാംകൂർ രാജ ഭരണമാണ് എന്ന് പ്രാദേശിക വാദികൾ മനസ്സിലാക്കണം

1901 ൽ കേരളത്തിലെ ജനസംഘ്യ തന്നെ കേവലം 64 ലക്ഷമാണ് അപ്പൊ തിരുവിതാംകൂറിലെ ഊഹിക്കാമല്ലോ. അത്രയും കുറഞ്ഞ ജനസംഖ്യ ഉണ്ടായിട്ടും നിത്യ ദാരിദ്ര്യം മാത്രമല്ല ഭക്ഷണത്തിൽ സ്വയം പര്യാപ്തത പോലും ഇല്ലായിരുന്നു.

അരിക്കൊക്കെ 2 പൈസ ഒക്കെ വിലയുണ്ടായിരുന്ന 1870കളിലും 90 ഇലുമൊക്കെ പ്രതിവർഷം 14.5 ലക്ഷം രൂപയ്ക്കൊക്കെ ആയിരുന്നു തിരുവിതാംകൂറിൽ അരിയുടെ ഇറക്കുമതി എന്നറിയുമ്പോൾ ഇവിടുത്തെ ഉല്പാദനത്തിന്റെ നില അറിയാം. തിരുവിതാംകൂറിലെ അക്കാലത്തെ ഏറ്റവും വലിയ കള്ളക്കടത്തു സാധനം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും “അരിയാണ് അത്”. പെരിയാർ തിരുവിതാംകൂറിനെയും കൊച്ചിയെയും അതിരിട്ടു ഒഴുകുന്നു. തിരുവിതാംകൂറിൽ നിന്ന് പുകയില വള്ളത്തിൽ കയറ്റി അങ്ങോട്ടും തിരിച്ചു അരി ഇങ്ങോട്ടും. പിടിക്കപ്പെട്ടാൽ കനത്ത ശിക്ഷ. 4 -5 കിലോ അരി കയ്യിൽ വച്ച് തിരുവിതാംകൂർ പോലീസിന്റെ കയ്യിൽ ഒരാളെ കിട്ടിയാൽ അവന്റെ കാര്യം ഇന്ന് ഹാഷിഷ് കടത്തുന്നവന്റെ അവസ്ഥ പോലെയായിരുന്നു. അരുവാമൊഴി വഴി തെക്കോട്ടു ഒരു കാളവണ്ടി വണ്ടി വഴിയാണ 19 ആം നൂറ്റാണ്ടിന്റെ അവസാനം പോലും ഇവിടെ ഉണ്ടായിരുന്നത്.

ഇന്ത്യ സ്വതന്ത്രമാവുമ്പോൾ ഒരുതരത്തിലും ഇന്ത്യയിൽ ചേരില്ല എന്ന് കടുംപിടിത്തം പിടിച്ചു നിന്ന 5 ഓ 6 ഓ നാട്ടുരാജ്യങ്ങളിൽ ഒന്നായിരുന്നു തിരുവിതാംകൂർ. ഒടുവിൽ ഗതികേട്ട് ഇന്ത്യയിൽ ചേരാൻ തീരുമാനിച്ചപ്പോൾ പോലും അനക്സെയ്ഷനിലെ ഇന്ത്യ രാജ്യത്തോട് കൂറ് പുലർത്തും എന്ന ഭാഗം അംഗീകരിക്കാൻ വലിയ മടിയാരുന്നു തങ്ങൾക്കു പദ്മനാഭസ്വാമിയോട് മാത്രമേ കൂറുള്ളൂ എന്നും പറഞ്ഞു. ബ്രിട്ടീഷുകാരെ താങ്ങി നടന്നവരാണ് എന്നോർക്കണം. ജനങ്ങൾക്ക് ഉപകാരപ്പെട്ട പലകാര്യങ്ങളും ചെയ്തതതു തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ നിർമാണം, ദേവദാസി സമ്പ്രദായം നിരോധിച്ചത്, ക്ഷേത്രത്തിനു മുന്നിലുള്ള വഴികൾ നാട്ടുകാർക്ക് തുറന്നു കൊടുത്തതു, വിമൻസ് കോളേജ സ്ഥാപിച്ചത്, മൃഗബലി നിർത്തിയത്, വൈദ്യുതി വിതരണത്തിന് പവർ house തുടങ്ങിയത്, ജലവിതരണത്തിനു അരുവിക്കര ടം കെട്ടുകയും ജലവിതരണത്തിനു സിസ്റ്റം സ്ഥാപിച്ചത് ഒക്കെ രാജാവില്ലാതിരുന്ന 6 വർഷക്കാലം റീജന്റ് ആയിരുന്ന മഹാറാണി സേതുലക്ഷ്മി ഭായ് ആണ്. റീജന്റ് ആയ മഹാറാണി സേതുലക്ഷ്മി ഭായ് നാട് ഭരിച്ച 6 വർഷം തിരുവിതാംകൂറിൽ 28 % വളർച്ചയാണ് ഉണ്ടായതു.അവരെ രാജകുടുംബം ഒട്ടങ്ങീകരിച്ചിട്ടും ഇല്ല.

എഴുതാനാണേൽ ഒരുപാടുണ്ട്. എന്നാൽ ചരിത്രത്തേ വിലയിരുത്തുമ്പോൾ ചരിത്രഘട്ടം പരിഗണിക്കണം. അത് കൊണ്ട് തന്നെ ചരിത്ര പുരുഷന്മാരെ ഇന്നത്തെ കാലത്തു നിന്ന് നോക്കി കാണുമ്പോൾ വി ഹാവ് റ്റു ബി കൈൻഡ്. അത് കൊണ്ട് തന്നെ നാട് വാണ പഴമക്കാരോട് contempt അശേഷമില്ല. എന്നാൽ ഇല്ലാത്ത ഭൂതകാല കുളിരിൽ അഭിരമിച്ചു ജനായത്ത വ്യവസ്ഥയെ അമ്പാടെ തള്ളിക്കളയുന്ന ഇന്നത്തെ ചില വിവരദോഷികൾക്ക് മനസ്സിലാവാൻ വേണ്ടിയാണു ഇത്രയും ചുരുക്കി എഴുതിയത്.

https://www.facebook.com/sruthi.spankaj/posts/2281174655236561

shortlink

Related Articles

Post Your Comments

Related Articles


Back to top button