KeralaLatest News

മലയാളി യുവതിയെ ചതിയിലൂടെ കൊണ്ടുവന്ന് പീഡിപ്പിയ്ക്കാന്‍ ശ്രമം : പ്രവാസി യുവാവ് അറസ്റ്റില്‍ : /യുവതിയ്ക്ക് ലൈംഗികാസക്തി ഉണ്ടാകുന്നതിനായി ജ്യൂസില്‍ മരുന്നുകള്‍ നല്‍കി

ക്വലാലംപൂര്‍ : മലയാളി യുവതിയെ ചതിയിലൂടെ കൊണ്ടുവന്ന് പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച പ്രവാസി യുവാവ് അറസ്റ്റിലായി. ബിസിനസ്സ് ആവശ്യാര്‍ത്ഥം ദുബായില്‍ നിന്ന് മലേഷ്യയിലെത്തിയ കോഴിക്കോട് സ്വദേശിനിയായ 26 കാരിയെയായാണ് സുഹൃത്ത് ചതിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മലേഷ്യയില്‍ ചികിത്സയിലായ യുവതി യുവാവിനെതിരെ ക്വലാലംപൂര്‍ ചൗകിത് പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തു. എന്നാല്‍ ഇതറിഞ്ഞ യുവാവ് ഇന്ത്യയിലേയ്ക്ക് മുങ്ങുകയും ചെയ്തു.

നാലു വര്‍ഷമായി ദുബായില്‍ ബിസിനസുകാരിയാണ് അറിയപ്പെടുന്ന മോഡലുംകൂടിയായ യുവതി. ഓണ്‍ലൈനില്‍ വാച്ച് വില്‍പന നടത്തുന്ന കുടുംബസുഹൃത്തു കൂടിയായ കോഴിക്കോട് കൊയിലാണ്ടി അവരങ്ങകത്ത് സ്വദേശിയായ 27കാരനെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ബിസിനസ് പാര്‍ട്ണര്‍ഷിപ്പിനായി ഇയാള്‍ യുവതിയില്‍ നിന്ന് 10 ലക്ഷം രൂപയും കൈപ്പറ്റിയിരുന്നു. തുടര്‍ന്ന് മലേഷ്യയില്‍ ബിസിനസ് ആരംഭിക്കാമെന്ന് പറഞ്ഞാണ് അവധിക്ക് നാട്ടിലുണ്ടായിരുന്ന യുവതിയെ ഇയാള്‍ രണ്ടാഴ്ച മുന്‍പ് സന്ദര്‍ശക വീസയില്‍ മലേഷ്യയില്‍ എത്തിച്ചത്.

യുവാവിനോടൊപ്പം തുടര്‍ച്ചയായി രാത്രികളില്‍ ഭക്ഷണം കഴിച്ച ശേഷം യുവതിക്ക് രക്തസ്രാവമുണ്ടാവുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ പരിശോധന നടത്തി. ലൈംഗികാസക്തി വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ തരം മരുന്നുകള്‍ അമിത ഡോസില്‍ ശരീരത്തില്‍ പ്രവേശിച്ചതിനാല്‍ ഹോര്‍മോണുകളെ സാരമായി ബാധിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

തുടര്‍ പരിശോധനയില്‍ സുഹൃത്ത് യുവതിയറിയാതെ ജ്യൂസില്‍ മരുന്ന് കലര്‍ത്തി നല്‍കുകയായിരുന്നുവെന്ന് കണ്ടെത്തി. യുവാവിന്റെ ബാഗില്‍ നിന്ന് ഈ മരുന്നുകളുടെ കുപ്പികളും പായ്ക്കറ്റുകളും കണ്ടെത്തിയിട്ടുണ്ട്. ഗൗരവം മനസ്സിലാക്കിയ ആശുപത്രിയധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്. യുവതി ആശുപത്രിയില്‍ ചികിത്സ തേടിയതറിഞ്ഞതോടെ യുവാവ് ഇന്തൊനീഷ്യ വഴി മലേഷ്യയില്‍ നിന്ന് മുങ്ങി. നാട്ടിലെത്തിയ ഇയാള്‍ ഒളിവിലാണ്. തുടര്‍ പരിശോധനയില്‍ യുവാവിന്റെ മുറിയില്‍ നിന്നു യുവതിക്ക് നല്‍കിയതെന്ന് സംശയിക്കുന്ന മരുന്നിന്റെ സാംപിള്‍ ലഭിച്ചിട്ടുണ്ട്. യുവതിയുടെ ബന്ധുക്കള്‍ കോഴിക്കോട് സിറ്റി പൊലീസില്‍ പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button