മുംബൈ: തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന്റെ തലേദിവസമായ ഇന്ന് ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. സെന്‍സെക്‌സ് 47 പോയന്റ് ഉയര്‍ന്ന് 39017ലും നിഫ്റ്റി 2 പോയന്റ് താഴ്ന്ന് 11706ലുമാണ് വ്യാപാരം നടക്കുന്നത്. 690 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 778 ഓഹരികള്‍ നഷ്ടത്തിലുമാണ്. യെസ് ബാങ്ക്, ഇന്ത്യബുള്‍സ് ഹൗസിങ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, ഐടിസി, വിപ്രോ, സിപ്ല, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
ബിഎസ്ഇയിലെ 690 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 778 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐടി, ലോഹം, എഫ്എംസിജി, വാഹനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നേരിയ നഷ്ടത്തിലാണ്. ഊര്‍ജം, ഇന്‍ഫ്ര, ഫാര്‍മ ഓഹരികളാണ് നേട്ടത്തിലുള്ളത്.
Post Your Comments