
വാഗമണ്‍: വട്ടപ്പതാല്‍ ചാരുകല്ലുങ്കല്‍ ഏലിയാസിനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു . ഒരു കൂട്ടമാളുകള്‍ മര്‍ദിച്ചെന്നാണ് പരാതി. കൈക്ക് സാരമായി പരുക്കേറ്റ ഏലിയാസും ഭാര്യ മിനിയും മകന്‍ ആശ്വിനും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികത്സ തേടി. നേരത്തെ ഏലിയാസിന്‍റെ വീട്ടില്‍ നിന്ന് പണം മോഷണം പോയിരുന്നു. സംഭവത്തില്‍ നല്‍കിയ പരാതിയില്‍ നടപടി വൈകുന്നതുകാട്ടി കട്ടപ്പന ഡിവൈ.എസ്.പി.ക്ക് കഴിഞ്ഞദിവസം ഏലിയാസ് പരാതി നല്‍കി.
Post Your Comments