KeralaLatest News

ആളുമാറി ശസ്ത്രക്രിയ ചെയ്ത ഡോക്ടർക്കെതിരെ നടപടി ; വിശദമായ അന്വേഷണത്തിന് ഉത്തരവ്

മഞ്ചേരി : മഞ്ചേരി മെഡിക്കൽ കോളേജിൽ ഏഴുവയസുകാരനെ ആളുമാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ ഡോക്ടർക്ക് സസ്‌പെൻഷൻ.വിശദമായ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്.

മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ 7 വയസുകാരന്‍ മുഹമ്മദ് ഡാനിഷിന് ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ഗുരുതര പിഴവ് സംഭവിച്ചത്. മൂക്കിനുള്ളിലെ ദശ നീക്കം ചെയ്യാനായിരുന്നു ഇന്നലെ രാവിലെ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഡാനിഷിന് ശസ്ത്രക്രിയ നടത്തിയത് വയറിനായിരുന്നു. ഉദരസംബന്ധമായ രോഗത്തെത്തുടര്‍ന്ന് ശസ്ത്രക്കിയക്കായി മണ്ണാര്‍ക്കാട് സ്വദേശിയായ ധനുഷിനെയും ഇതേസമയം ഓപ്പറേഷന്‍ തീയേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.കുട്ടികളുടെ പേരുകള്‍ തമ്മില്‍ മാറിപ്പോവുകയും ധനുഷിന് വയറില്‍ നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയ ഡാനിഷിന് നടത്തിയെന്നുമാണ് അന്വേഷണത്തിൽ വ്യക്തമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button