KeralaLatest NewsNews

പി ജയരാജന്റെയും എം വി ജയരാജന്റെയും വാദം പൊളിച്ച് സി ഒ ടി നസീര്‍; തനിക്കെതിരായ ആക്രമണത്തിന് പിന്നില്‍ സിപിഎം

 

കോഴിക്കോട്: തനിക്ക് നേരെ നടന്ന വധശ്രമത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് വടകര ലോക്സഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീര്‍. സംഭവത്തിന് പിന്നില്‍ തലശ്ശേരിയിലെയും കൊളശ്ശേരിയിലെയും സിപിഎം പ്രാദേശിക നേതാക്കളാണെന്നും തലശ്ശേരിയിലെ പാര്‍ട്ടി ഉന്നതന് ബന്ധമുണ്ടെന്നും നസീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നത്, സംഭവം നടന്ന ദിവസമല്ലാതെ പൊലീസ് പിന്നീട് മൊഴിയെടുക്കാന്‍ വന്നിട്ടില്ല്. അക്രമം നടത്തിയ 3 പേരെ അറസ്റ്റ് ചെയ്ത് കേസ് ഒതുക്കി തീര്‍ക്കാനാണ് ശ്രമം. സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും നസീര്‍ കൂട്ടിച്ചേര്‍ത്തു.

നസീറിന്റെ പ്രതികരണം പുറത്ത് വന്നതോടെ അക്രമത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെയും വടകരയിലെ സിപിഎം സ്ഥാനാര്‍ഥി പി ജയരാജന്റെയും അവകാശവാദമാണ് പൊളിയുന്നത്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് തലശ്ശേരി ടൗണില്‍ വെച്ച് നസീറിന് വെട്ടേല്‍ക്കുന്നത്. ഗുരുതരമായി പരിക്കേറ്റ നസീര്‍ ഇപ്പോള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ സിപിഎം പ്രവര്‍ത്തകനായ നസീര്‍ സിപിഎം അംഗത്വ അപേക്ഷാ ഫോമില്‍ മതമെന്ന കോളം ഉള്‍പ്പെടുത്തിയതു ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button