Education & Career

സൗജന്യ സ്റ്റെനോഗ്രാഫി/കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രൊസസ്സിംഗ് കോഴ്‌സ്

കേരളാ നാഷണല്‍ എംപ്ലോയ്‌മെന്റ് വകുപ്പിന്റെ കീഴില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി./എസ്.റ്റി.യുടെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദേ്യാഗാര്‍ത്ഥികള്‍ക്കായി 10 മാസത്തെ സൗജന്യ സ്റ്റെനോഗ്രാഫി/കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രൊസസ്സിംഗ് കോഴ്‌സ് നടത്തുന്നു. എസ്.എസ്.എല്‍.സി. യോഗ്യതയുളള, 41 വയസ്സില്‍ താഴെ പ്രായമുളള ഉദേ്യാഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ സിവില്‍ സ്റ്റേഷനിലെ സി ബ്ലോക്കില്‍ നാലാംനിലയില്‍ പ്രവര്‍ത്തിക്കുന്ന, ഓഫീസില്‍ ഹാജരായി നേരിട്ട് അപേക്ഷ സമര്‍പ്പിക്കാമെന്ന് ഡിവിഷണല്‍ എംപേ്‌ളായ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2376179 എന്ന നമ്പറില്‍ ബന്ധപ്പെടുക.

shortlink

Post Your Comments


Back to top button